
കൊച്ചി:കെ.എസ്.ആർ.ടി.സി റിട്ട.ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരണവുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസിൽ ചീഫ് സെക്രട്ടറിയും ഗതാഗതസെക്രട്ടറിയും നവംബർ 24ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ജനുവരി അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവിൽ ഇപ്പോഴും നടപടിയില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഹരിശങ്കർ വി.മേനോന്റെ ഉത്തരവ്. ട്രാൻസ്‌പോർട്ട് പെൻഷണേഴ്‌സ് ഫ്രണ്ട് അടക്കം നൽകിയ കോടതിയലക്ഷ്യ ഹർജികളാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. 24നകം മുൻ ഉത്തരവ് നടപ്പാക്കിയാൽ ഉദ്യോഗസ്ഥർ ഹാജരാകേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സെപ്തംബർ 18ന് കേസ് പരിഗണിച്ചപ്പോൾ ഫയലുകൾ ധനകാര്യവകുപ്പിന്റെ പരിഗണനയിലാണെന്നും നിർദ്ദേശങ്ങൾ പാലിക്കാൻ സമയംവേണമെന്നും സർക്കാർ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 16നും ഇതേനിലപാട് ആവർത്തിച്ചു. രണ്ടാഴ്ചയായിട്ടും അനുകൂലനടപടികളൊന്നും ഉണ്ടായില്ലെന്ന് കോടതി നിരീക്ഷിച്ചു. പതിനഞ്ചുവർഷമായി പെൻഷൻ പരിഷ്കരണം നടപ്പാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. അനുകൂല ഉത്തരവുണ്ടായിട്ടും സർക്കാർ നടപ്പാക്കാത്തതിനെ തുടർന്നായിരുന്നു കോടതിഅലക്ഷ്യഹർജി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |