SignIn
Kerala Kaumudi Online
Friday, 10 July 2026 1.57 AM IST

പി.എസ്.സി അഭിമുഖം

a

കോഴിക്കോട് ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ഫാർമസിസ്റ്റ് (മോഡേൺ മെഡിസിൻ) (കാറ്റഗറി നമ്പർ 29/2025) തസ്തികയിലേക്ക് 15, 16, 17 തീയതികളിലും മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 614/2024) തസ്തികയിലേക്ക് 17 നും പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 731/2024) തസ്തികയിലേക്ക് 16, 17 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കൊല്ലം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 614/2024) തസ്തികയിലേക്ക് 17 ന് പി.എസ്.സി. കൊല്ലം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

ഒ.എം.ആർ. പരീക്ഷ

ഇറിഗേഷൻ വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 541/2025), ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ ഇൻസ്‌പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 697/2025) തസ്തികകളിലേക്ക് 22 ന് രാവിലെ 7 മുതൽ 8.50 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.

വകുപ്പുതല വാചാപരീക്ഷ

2026 ജനുവരി മാസത്തെ വകുപ്പുതല പരീക്ഷാ വിജ്ഞാപനപ്രകാരം നടത്തിയ സെക്കന്റ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് ഇൻ മലയാളം (തമിഴ്/കന്നഡ) പേപ്പറിന്റെ എഴുത്തുപരീക്ഷയിൽ വിജയിച്ചവർക്ക് 16 രാവിലെ 8 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വെരിഫിക്കേഷനും വാചാപരീക്ഷയും നടത്തും .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA