
തൃശൂർ: കാട്ടാന ആക്രമണത്തെക്കുറിച്ച് പരിശോധിക്കാൻ വാഴച്ചാലിൽ എത്തിയ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വഴിമുടക്കി കാട്ടാന. മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ കാട്ടാന പ്രത്യക്ഷപ്പെടുകയായിരുന്നു. തൃശൂർ വാഴച്ചാലിനടുത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലേക്ക് പോകുകയായിരുന്നു മന്ത്രി. ഈ സമയത്ത് വഴിമുടക്കി കാട്ടാന ചാർപ്പയിൽ നിൽക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ആനയെ തുരത്തിയ ശേഷമാണ് മന്ത്രിയും സംഘവും യാത്ര തുടർന്നത്. ജനവാസമേഖലയിലെ കാട്ടാനശല്യം ഒഴിവാക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കുമെന്ന് ഷിബു ബേബി ജോൺ അറിയിച്ചു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മോഹനന്റെ വീട് മന്ത്രി സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |