
കാസർകോട്: എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി എം ആർഷോയും മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

തൃക്കരിപ്പൂർ സ്വദേശിയായ വിദ്യ കാലടി സംസ്കൃത സർവകലാശാലയിൽ ഗവേഷക വിദ്യാത്ഥിനിയാണ്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആർഷോ. അദ്ദേഹം നിലവിൽ ഡിവൈഎഫ്ഐ സ്റ്റേറ്റ് കമ്മിറ്റി അംഗവും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗവുമാണ്. ലളിതമായ ചടങ്ങിൽ ഇരുവരും പരസ്പരം ഹാരമണിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |