SignIn
Kerala Kaumudi Online
Monday, 19 October 2026 2.38 AM IST

സൗദി ഹെലികോപ്‌റ്റർ തകർന്നു: രണ്ട് മരണം വെടിവച്ചിട്ടതെന്ന് ഹൂതികൾ

READ ENGLISH VERSION

റിയാദ്: യെമനിലെ ഹൂതി വിമതരുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെ സൗദി അറേബ്യയുടെ ഹെലികോപ്‌റ്റർ തകർന്നുവീണ് രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഇന്നലെ സൗദിയിലെ നജ്രാനിൽ അതിർത്തി പ്രദേശത്താണ് അപകടമുണ്ടായത്. ഹെലികോപ്‌റ്റർ തങ്ങൾ വെടിവച്ചിട്ടതാണെന്ന് ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ സാങ്കേതിക തകരാറ് മൂലം തകർന്നെന്നാണ് സൗദിയുടെ വിശദീകരണം.

അതേ സമയം, റിയാദ്, ഖാമിസ് മുഷൈത്ത്, നജ്രാൻ തുടങ്ങിയ പ്രദേശങ്ങളെ ലക്ഷ്യമിട്ട ഹൂതി മിസൈലുകളും ഡ്രോണുകളും സൗദി തകർത്തു. നജ്രാനിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച് 6 പേർക്ക് പരിക്കേറ്റു. മൂന്ന് വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി.

യെമനിലെ സാദ പ്രവിശ്യയിൽ ഹൂതികളുടെ രണ്ട് ബാലിസ്റ്റിക് മിസൈൽ ലോഞ്ചിംഗ് കേന്ദ്രങ്ങൾ സൗദി സഖ്യ സേന തകർത്തു. സഖ്യ സേന ജനവാസ മേഖലകളെ ആക്രമിക്കുന്നെന്നും 12 സാധാരണക്കാർ കൊല്ലപ്പെട്ടെന്നും ഹൂതികൾ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA