
തിരുവനന്തപുരം: ഡോ. പൽപ്പു ഫൗണ്ടേഷൻ പുരസ്കാരം ശബരിഗിരി ഗ്രൂപ്പ് ചെയർമാനും എഴുത്തുകാരനുമായ ഡോ.വി.കെ.ജയകുമാറിന്. സാമൂഹ്യ-വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം സമ്മാനിക്കുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡോ. പൽപ്പുവിന്റെ 163-ാം ജന്മദിനമായ നവംബർ 2 ന് വൈകിട്ട് 3.30ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ.മുരളീധരനും സി.പി.ജോണും ചേർന്ന് പുരസ്കാരം നൽകും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, എം.എൽ.എമാരായ വി.മുരളീധരൻ, ജി.ആർ.അനിൽ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |