SignIn
Kerala Kaumudi Online
Friday, 19 June 2026 8.08 AM IST

പാറമടയിൽ കല്ലിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിലേക്ക് വീണ് അപകടം; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം ദുഷ്കരം

READ ENGLISH VERSION
accident

പത്തനംതിട്ട: കോന്നിയിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിൽ പാറ വീണ് അപകടം. അന്യസംസ്ഥാനത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെടുക്കാനുളള ശ്രമം നടക്കുകയാണ്. പണി നടക്കുന്നതിനിടെ വാഹനത്തിന് മുകളിലേക്ക് കൂറ്റൻ പാറകൾ വീഴുകയായിരുന്നു. ഒഡീഷ,‌ ജാർഖണ്ഡ് സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവ‍രാണ് കുടുങ്ങിക്കിടക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടിയായിരുന്നു അപകടം.

കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്. ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമാണ്. വിവരമറിഞ്ഞ് പൊലീസും ഫയർ ഫോഴ്‌സും അടക്കം ഇവിടെയെത്തിയെങ്കിലും ഹിറ്റാച്ചിയുടെ അടുത്തേക്ക് പോകാൻ സാധിച്ചിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘവും എത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA