
കൊച്ചി: എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക് പട്ടിക തയ്യാറാക്കാനുള്ള നോർമലൈസേഷൻ രീതിയെ ചോദ്യം ചെയ്യുന്ന അപ്പീൽ ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി. നോർമലൈസേഷൻ വിദഗ്ദ്ധ പഠനം നടത്താതെ നടപ്പാക്കിയതാണെന്ന് ആരോപിക്കുന്ന ഹർജികൾ സിംഗിൾബെഞ്ച് തള്ളിയ സാഹചര്യത്തിലാണ് സി.ബി.എസ്.ഇ വിദ്യാർത്ഥികൾ അപ്പീൽ സമർപ്പിച്ചത്. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് പരിഗണിച്ചത്. നോർമലൈസേഷൻ സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്ക് ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടി 2026ലെ പ്രോസ്‌പെക്ടസിലെ വ്യവസ്ഥകളെ ചോദ്യം ചെയ്താണ് അപ്പീൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |