തിരുവനന്തപുരം: നാല് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രിൻസിപ്പൽമാരെ സ്ഥലംമാറ്റി. ഡോ. സുധ എ.എസിനെ നെയ്യാറ്റിൻകര കുളത്തൂർ ഗവ. കോളേജിൽ നിന്ന് മലയിൻകീഴ് കോളേജിലേക്ക് മാറ്റി. അവിടെ നിന്ന് ഡോ. ആർ. സന്തോഷിനെ കുളത്തൂരിലേക്ക് മാറ്റി. മാനന്തവാടി ഗവ.കോളേജിലെ ഡോ.പി. പ്രിയയെ ബാലുശ്ശേരി ഡോ. ബി.ആർ. അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലേക്ക് മാറ്റി. പള്ളിക്കുന്ന് കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജിലെ ഡോ. സിനു മോൾ തോമസിനെ മാനന്തവാടി ഗവ. കോളേജിലേക്കും മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |