
തിരുവനന്തപുരം: പട്ടികജാതി - പട്ടികവർഗ ,മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള പ്രത്യേക ഭവന പദ്ധതിക്ക് മന്ത്രിസഭാ യോഗം ഭരണാനുമതി നൽകി. പട്ടിക ജാതി കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള ഭവന ധന സഹായം
നാലു ലക്ഷത്തിൽ നിന്നും 6 ലക്ഷമായും പട്ടിക വർഗത്തിനുള്ള ധന സഹായം ആറിൽ നിന്നും എട്ട് ലക്ഷമായും ഉയർത്തി.
പാലക്കാട് നെന്മാറയിൽ 2025 ജനുവരി 27ന് നടന്ന ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെ മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകും. ഇളയ മകൾ അഖിലയുടെ തുടർ പഠനത്തിന് സർക്കാർ പ്രത്യേക ധനസഹായം നൽകും.
വിദർശയ്ക്ക്
ജോലി
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു വേണ്ടി ഷൂട്ടിംഗിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർശ കെ. വിനോദിന് സർക്കാർ ജോലി നൽകും.
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ നിർദേശമനുസരിച്ച് 1958 ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾ പാർട്ട് 1 ഷെഡ്യൂൾ ലിസ്റ്റ് 3 - മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) പട്ടികയിലെ എൻട്രി നമ്പർ 55 ൽ പട്ടാരിയ വിഭാഗത്തേയും എൻട്രി നമ്പർ 62 ൽ ശാലിയ വിഭാഗത്തേയും കൂട്ടിച്ചേർക്കും.പൊലീസ് വകുപ്പിൽ പുനർവിന്യസിച്ച 86 എസ്.ഐ തസ്തികകളിൽ 48 ഒഴിവുകൾ പി.എസ്.സിക്ക് സ്ഥിരം ഒഴിവുകളായി റിപ്പോർട്ട് ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |