SignIn
Kerala Kaumudi Online
Thursday, 29 October 2026 1.43 AM IST

വീഴ്ച എണ്ണിപ്പറഞ്ഞ് സസ്പെൻഷൻ ഉത്തരവ്

h

തിരുവനന്തപുരം: 17കാരൻ ഓടിച്ച കാറിടിച്ചാണ് തട്ടുകടയുടമ മരിച്ചതെന്നും പരുക്കേറ്റയാളെ ഗൗനിക്കാതെ പോയെന്നും പൊലീസിന് അറിവുണ്ടായിട്ടും ഗൗരവമായി കണ്ടില്ലെന്നതടക്കം വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് 4 പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. വീഴ്ച അക്കമിട്ടു നിരത്തിയിട്ടുണ്ട്. എസ്.എച്ച്.ഒ വി.എസ് വിശ്വജിത്ത്, സി.ഐ. കെ.എസ്. ശ്യാംകുമാർ, ഗ്രേഡ് എ.എസ്.ഐ ടി.കെ.മനോജ്, സീനിയർ സി.പി.ഒ അരുൺ ജോഷി എന്നിവരെയാണ് കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തത്.

എ.ഡി.ജി.പി പി.വിജയന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ചേരാനല്ലൂർ സി.ഐ കെ.എസ്. ശ്യാംകുമാർ, എസ്.എച്ച്.ഒ കൂടിയായ എസ്.ഐ വി.എസ്. വിശ്വജിത്ത് എന്നിവർ സംഭവ സമയത്ത് സ്‌റ്റേഷനിലുണ്ടായിട്ടും ഇടപെട്ടില്ല. ആവശ്യമായ വകുപ്പുകൾ ചുമത്തുന്നതിൽ ഇവർ ജാഗ്രത പാലിച്ചില്ല. പ്രതിയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇത് വലിയ വീഴ്ചയാണ്.

അപകടത്തിന്റെ ദൃശ്യങ്ങൾ പരാതിക്കാരനായ അനന്തകൃഷ്ണന്റെ ഫോണിൽ നിന്നു നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചതും തെറ്റായി ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിലെ വീഴ്ച പൊലീസിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചെന്നും ഉത്തരവിലുണ്ട്.

സൂക്ഷ്മതയോടെ

അന്വേഷണം

തുടക്കത്തിൽ ജഡ്‌ജിപുത്രന് അനുകൂല നിലപാട് പൊലീസ് സ്വീകരിച്ചതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെ നീരസം അറിയിച്ചതിനാൽ അന്വേഷണത്തിൽ അതീവജാഗ്രത പുലർത്തുകയാണ് ജില്ലാ ക്രൈംബ്രാഞ്ച്. കൊല്ലപ്പെട്ട ജയബാലകൃഷ്‌ണന്റെ കുടുംബാംഗങ്ങൾ ഉന്നയിച്ച മുഴുവൻ കാര്യങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സൂക്ഷ്‌മവും കൃത്യവുമായ തെളിവുകളും വിവരങ്ങളും ശേഖരിക്കാനും നിയമപരമായ വീഴ്‌ചകൾ സംഭവിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്നു.

''പ്രതിഷേധത്തിന് ശേഷം രണ്ടു ദിവസമായി പൊലീസ് സ്വീകരിച്ച നടപടികളിൽ സംതൃപ്തരാണ്. പ്രതികൾക്ക് പരമാവധി ശിക്ഷ കിട്ടാൻ നിയമപരമായ പോരാട്ടം തുടരും

ഭദ്രകീർത്തി,

ജയബാലകൃഷ്‌ണന്റെ മകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERANALLOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA