
തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക് തീർത്ഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് രാവിലെ 10ന് ആരംഭിക്കും. www.sabarimalaonline.org വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യാം. ഒരു ദിവസം 80,000 പേർക്കാണ് ഓൺലൈൻ ബുക്കിംഗ് സൗകര്യമുള്ളത്. നിലയ്ക്കൽ-പമ്പ പാത വഴി അറുപതിനായിരം ഭക്തർക്കും എരുമേലി കാനനപാത വഴിയും വണ്ടിപ്പെരിയാർ സത്രം പാത വഴിയും 3000 പേർക്കും ഒരു ദിവസം വെർച്വൽ ക്യൂ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇത് കൂടാതെ നിലയ്ക്കൽ റിയൽ ടൈം ബുക്കിംഗ് കേന്ദ്രത്തിലൂടെ പ്രതിദിനം 10000 ഭക്തർക്ക് പ്രവേശനം നൽകും. എരുമേലിയിലെയും വണ്ടിപ്പെരിയാർ സത്രത്തിലെയും റിയൽ ടൈം ബുക്കിംഗ് കേന്ദ്രങ്ങളിലൂടെ പ്രതിദിനം 2000 വീതം ഭക്തർക്ക് പ്രവേശനം നൽകുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പമ്പയിലെ റിയൽ ടൈം സ്പോട്ട് ബുക്കിംഗ് കേന്ദ്രം ഒഴിവാക്കി. വെർച്ചൽ ക്യൂ ബുക്കിംഗ് സൗജന്യമാണ്. ഭക്തർക്ക് താത്പര്യമനുസരിച്ച് അഞ്ചു രൂപ മുതൽ പിൽഗ്രിം റിലീഫ് ഫണ്ടിലേക്കും ശുചിത്വ പരിപാലനത്തിനായി ജനറൽ ഫണ്ടിലേക്കും സംഭാവന നൽകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |