
തിരുവനന്തപുരം: മൈദ, റവ ഉത്പന്നങ്ങൾ പുതുതായി വിപണിയിലെത്തിക്കാൻ സപ്ലൈകോ ബ്രാൻഡ് ശബരി. 31ന് വൈകിട്ട് മൂന്നിന് എറണാകുളം ഐ.എം.എ ഹൗസിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് ഉത്പന്നങ്ങൾ വിപണിയിലിറക്കും. ശബരിയുടെ ആട്ട, ഗോൾഡ് ചായപ്പൊടി, ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവയുടെ പുതിയ ബ്രാൻഡഡ് പാക്കിംഗും അവതരിപ്പിക്കും. ഉമ തോമസ് എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.
സപ്ലൈകോയുടെ ഓൺലൈൻ ഉപഭോക്തൃ പരാതി പരിഹാര സംവിധാനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കളുടെ പരാതികൾ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കാൻ സംവിധാനം സഹായകമാകും. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ നടത്തിയ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ടി.ജെ.വിനോദ് എം.എൽ.എ വിതരണം ചെയ്യും. ജീവനക്കാർക്കുള്ള സമ്മാനദാനം മേയർ വി.കെ.മിനിമോൾ നിർവഹിക്കും. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ.വി.എം, ജനറൽ മാനേജർ എം.യു.ബിജു തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |