SignIn
Kerala Kaumudi Online
Thursday, 29 October 2026 1.43 AM IST

ജ‌‌ഡ്ജിപുത്രന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ നാളെ വാദം

gfh

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസ് പ്രതിയായ ജഡ്ജിപുത്രന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷ ജുവനൈൽ കോടതി വാദത്തിനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി. പ്രതിയായ 17കാരന്റെ കുടുംബത്തിന് കോടതി നോട്ടീസയച്ചു. ജാമ്യത്തെ എതിർത്ത്, അപകടത്തിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം കക്ഷി ചേർന്നിട്ടുണ്ട്.

റീൽസ് ചിത്രീകരണത്തിനും മറ്റുമായി പ്രതി മുമ്പും അമിത വേഗത്തിൽ വാഹനമോടിച്ചിട്ടുണ്ടെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. പിടിച്ചെടുത്ത ഫോണിൽ നിന്ന് ഇത്തരം മൂന്ന് ദൃശ്യങ്ങൾ ലഭിച്ചു. ചേരാനല്ലൂരിൽ അപകടമുണ്ടാക്കുമ്പോൾ വാഹനം 103 കി.മീ വേഗത്തിലായിരുന്നു. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ ജാമ്യം റദ്ദാക്കണമെന്നും വാദിച്ചു.

17 കാരൻ സ്ഥിരമായി നിയമലംഘനങ്ങൾ നടത്തുന്നയാളാണെന്ന് ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു. അമിതവേഗത്തിൽ മുമ്പും വാഹനമോടിച്ചിട്ടുണ്ട്. പക്ഷേ, ഇതുവരെ പൊലീസ് കേസെടുത്തിരുന്നില്ല. ദൃശ്യങ്ങൾ ഹാജരാക്കാൻ തയാറാണെന്നും ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ കേൾക്കുന്ന കോടതി സമുച്ചയത്തിലായിരുന്നു നടപടികൾ. അപകടമുണ്ടാക്കിയതിന് പിന്നാലെ പിടിയിലായ 17കാരനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പ്രതിഷേധമുയർന്നതോടെ വീണ്ടും കസ്റ്റഡിയിലെടുത്തെങ്കിലും ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHERANALLOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA