
വർക്കല: വർക്കല ജ്യോതിസ് സെൻട്രൽ സ്കൂളിന്റെ പുതിയ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും 23-ാമത് വാർഷികാഘോഷമായ 'തരംഗാഞ്ജലി 2026'ഉം നാളെ നടക്കും.ഉച്ചയ്ക്ക് 2നാരംഭിക്കുന്ന കുട്ടികളുടെ കലാപരിപാടികളും തുടർന്ന് വിവിധ ലാബുകളുടെ ഉദ്ഘാടനവും,വൈകിട്ട് 4ന് പൊതുസമ്മേളനവും നടക്കും.സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.മുരളീധരൻ പുതിയ അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കും.അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.വി.മുരളീധരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.സി.ബി.എസ്.ഇ കേരള ആൻഡ് ലക്ഷദ്വീപ് റീജിയണൽ ഓഫീസർ വി.നിർമ്മല മുഖ്യാതിഥിയായിരിക്കും.ജ്യോതിസ് സ്കൂളുകളുടെ ചെയർമാൻ എസ്.ജ്യോതിസ് ചന്ദ്രൻ സ്വാഗതവും ഡയറക്ടർ സന്തോഷ്.വി നന്ദിയും പറയും.വർക്കല ജ്യോതിസ് സ്കൂളിന്റെ പ്രിൻസിപ്പൽ ഷെറീന.ആർ,കഴക്കൂട്ടം ജ്യോതിസ് സ്കൂളിന്റെ പ്രിൻസിപ്പൽ എൽ.സലീത,തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി,വർക്കല നഗരസഭ അദ്ധ്യക്ഷ എം.ഗീത ഹേമചന്ദ്രൻ,വാർഡ് കൗൺസിലർ പ്രിയ ഗോപൻ എന്നിവർ പങ്കെടുക്കും.
പുതിയ അക്കാഡമിക് ബ്ലോക്കിന്റെ ഭാഗമായി റോബോട്ടിക്സ് - എ.ഐ ലാബ്,ഫിസിക്സ് - കെമിസ്ട്രി -ബയോളജി ലാബുകൾ,മാത്സ് ആൻഡ് ലാംഗ്വേജ് ലാബ്,കമ്പ്യൂട്ടർ സയൻസ് ലാബ് എന്നിവയുടെ ഉദ്ഘാടനവും നടക്കും.വൈകിട്ട് 5.30നാരംഭിക്കുന്ന വാർഷികാഘോഷം ഗാനരചയിതാവും കവിയുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും.ചെന്നൈ ആദായനികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷണർ ഡോ.റുമൈസ ഫാത്തിമ മുഖ്യപ്രഭാഷണം നടത്തും.സ്കൂൾ പി.ടി.എ പ്രസിഡന്റ് നിശാന്ത്.എസ് അദ്ധ്യക്ഷത വഹിക്കും.ഹെഡ്‌ഗേൾ ദേവാനന്ദ.എ.എൻ സ്വാഗതവും,ഹെഡ്‌ബോയ് ആദിത്യൻ.വി.എ നന്ദിയും പറയും.വാർഷികാഘോഷങ്ങളുടെ ഭാഗമായി 6.30 മുതൽ 'ആൽമരം മ്യൂസിക് ബാൻഡിന്റെ' ലൈവ് സംഗീതപരിപാടിയും മറ്റ് കലാപരിപാടികളും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |