SignIn
Kerala Kaumudi Online
Wednesday, 08 July 2026 5.11 AM IST

പെൺകുട്ടിയുടെ വ്യാജ പീഡന പരാതി: പൊലീസ് പീഡനമേറ്റ 20കാരൻ അതീവ ഗുരുതരാവസ്ഥയിൽ

case

പത്തനംതിട്ട: കൂടലിൽ ഒൻപതാംക്ളാസുകാരിയുടെ വ്യാജ പീ‌ഡനപരാതിയിൽ പൊലീസിന്റെ ക്രൂര മർദ്ദനമേറ്റ ഹൃദ്രോഗിയായ യുവാവ് അവശനിലയിൽ. പരാതി കേട്ട ഉടൻ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്വാർട്ടേഴ്സിൽ എത്തിച്ചാണ് തല്ലിച്ചതച്ചത്. 20 കാരനായ യുവാവ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി.

സഹപാഠികൾ ഉൾപ്പെടെ 11 പേർ പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. പൊലീസ് പീഡനത്തിന് ഇരയായ യുവാവിന്റെ ഹൃദയശസ്ത്രക്രിയ നടത്തിയിട്ട് രണ്ടുവർഷമേ ആയുള്ളൂ. ഫോണിൽ ആകെയുള്ളത് അമ്മ ഉൾപ്പെടെ ഉറ്റ ബന്ധുക്കളുടെ നമ്പർ മാത്രം.

വെള്ളിയാഴ്ച രാത്രി 8.15നാണ് യുവാവിനെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയത്. അതിനുമുമ്പ് ആളുമാറി ജ്യേഷ്ഠനെ പിടിച്ചെങ്കിലും വിട്ടയച്ചിരുന്നു. മാതാപിതാക്കളും അമ്മയുടെ അച്ഛനമ്മമാരും വീട്ടിലുണ്ടായിരുന്നു. എന്തിനാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞില്ല. ഹൃദയ ശസ്ത്രക്രിയ നടത്തിയതാണെന്ന് വീട്ടുകാർ പറഞ്ഞിട്ടും കേട്ടില്ല. യൂണിഫോമിലല്ലാത്ത മൂന്നു നാലുപേരും പൊലീസ് ക്വാർട്ടേഴ്സിൽ ഉണ്ടായിരുന്നു. ഇവിടെ നിന്ന് പുലർച്ചെ 2.45നാണ് സ്റ്റേഷനിലെത്തിച്ചത്. ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ ഇടപെടലിനെ തുടർന്നാണ് അറസ്റ്റുചെയ്തതെന്നു പറയുന്നു. വെള്ളം പോലും ഇതിനിടയിൽ നൽകിയിരുന്നില്ല.

 ഭീകര പീഡനം

മൂന്നാംമുറയ്ക്കു തുല്യമായ ക്രൂര പീഡനമാണ് പൊലീസുകാരൻ ചെയ്തതെന്ന് യുവാവ് കേരളകൗമുദിയോടു പറഞ്ഞു. ഇരു ചെവികളിലും പിടിച്ച് മുകളിലേക്ക് ഉയർത്തി. അസഹ്യമായ വേദന ഉണ്ടായതോടെ അലറിക്കരഞ്ഞു. തലമുടിയിൽ പിടിച്ച് കുനിച്ചുനിറുത്തി. ഈസമയം നെഞ്ചിൽ വേദനയുണ്ടായി. കാലിൽ ബൂട്ടിട്ട് ചവിട്ടിത്തിരിച്ചു. നിലത്ത് കാലുനീട്ടി ഇരിക്കാൻ ആവശ്യപ്പെട്ടശേഷം ചൂരൽകൊണ്ട് കാൽപ്പാദത്തിൽ പൊലീസുകാർ മാറിമാറി അടച്ചു. അസഭ്യം വിളിച്ചു. കാൽപ്പാദം നിലത്ത് തൊടുമ്പോഴുള്ള വേദന കാരണം നടക്കാൻ ബുദ്ധിമുട്ടുണ്ട്.

 ​വ്യാ​ജ​ ​പീ​ഡന പ​രാ​തി​:​ ​ഡി​വൈ.​എ​സ്.​പി​ ​അ​ന്വേ​ഷി​ക്കും

പ​തി​നൊ​ന്നു​പേ​ർ​ ​പീ​ഡി​പ്പി​ച്ചെ​ന്ന് ​ഒ​ൻ​പ​താം​ ​ക്ളാ​സു​കാ​രി​ ​കൂ​ട​ൽ​ ​പൊ​ലീ​സി​ന് ​ന​ൽ​കി​യ​ ​വ്യാ​ജ​ ​പ​രാ​തി​യെ​പ്പ​റ്റി​ ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​ൻ​ ​പൊ​ലീ​സ്.​ ​കോ​ന്നി​ ​ഡി​വൈ.​എ​സ്.​പി​ ​എം.​എം​ ​ജോ​സി​നാ​ണ് ​അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​മൊ​ഴി​യെ​ ​തു​ട​ർ​ന്ന് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ ​ആ​റു​ ​പേ​രെ​യും​ ​വി​ട്ട​യ​ച്ചി​രു​ന്നു.​ ​മ​ജി​സ്ട്രേ​ട്ടി​നു​ ​മു​ന്നി​ൽ​ ​പെ​ൺ​കു​ട്ടി​ ​മൊ​ഴി​ ​മാ​റ്റി​പ്പ​റ​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു​ ​ഈ​ ​ന​ട​പ​ടി.​ ​പെ​ൺ​കു​ട്ടി​ ​പ​രാ​തി​പ്പെ​ടാ​നു​ണ്ടാ​യ​ ​സാ​ഹ​ച​ര്യം,​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ​ക്കു​റി​ച്ച് ​പാെ​ലീ​സി​നോ​ട് ​പ​റ​യാ​നു​ണ്ടാ​യ​ ​കാ​ര​ണ​ങ്ങ​ൾ,​ ​പ​രാ​തി​ക്കാ​രി​യു​ടെ​ ​സ​ഹ​പാ​ഠി​യാ​യ​ ​പെ​ൺ​കു​ട്ടി​യെ​ ​കു​ടു​ക്കാ​ൻ​ ​ഇ​വ​ർ​ ​ത​മ്മി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​മു​ൻ​ ​വൈ​രാ​ഗ്യം​ ​ഉ​ണ്ടാ​യി​രു​ന്നോ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​അ​ന്വേ​ഷി​ക്കും.
ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ ​യു​വാ​വി​നെ​ ​മ​ർ​ദ്ദി​ച്ചെ​ന്ന​ ​പ​രാ​തി​മൂ​ലം,​ ​എ​സ്.​ഐ​യെ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി.​ ​യു​വാ​വും​ ​പ​രാ​തി​ക്കാ​രി​യു​ടെ​ ​സ​ഹോ​ദ​രി​യും​ ​ഒ​ന്നി​ച്ച് ​പ​ഠി​ച്ച​വ​രാ​യി​രു​ന്നു.​ ​പ​രാ​തി​ക്കാ​രി​യു​ടെ​ ​വീ​ടി​നു​ ​സ​മീ​പം​ ​യു​വാ​വും​ ​സ​ഹോ​ദ​ര​നും​ ​മാ​താ​പി​താ​ക്ക​ളും​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ച്ചി​ട്ടു​ണ്ട്.​ ​ഈ​ ​പ​രി​ച​യം​ ​വ​ച്ചാ​ണ് ​ത​ന്നെ​ ​പ​രാ​തി​ക്കാ​രി​ ​കു​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ച​തെ​ന്നാ​ണ് ​യു​വാ​വ് ​സം​ശ​യി​ക്കു​ന്ന​ത്.
പെ​ൺ​കു​ട്ടി​യു​ടെ​ ​പ​രാ​തി​ ​സം​ബ​ന്ധി​ച്ച് ​വി​ശ​ദ​മാ​യി​ ​അ​ന്വേ​ഷി​ച്ച് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ ​ഡി.​ജി.​പി​ ​റ​വ​ഡാ​ ​ച​ന്ദ്ര​ശേ​ഖ​ർ​ ​പ​ത്ത​നം​തി​ട്ട​ ​എ​സ്.​പി​ ​ആ​ർ.​ ​ആ​ന​ന്ദി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​ന്ന് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യേ​ക്കും.

​ പൊ​ലീ​സ് ​മ​ർ​ദ്ദ​നം​ ​അ​ന്വേ​ഷി​ക്കും
പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​മ​ർ​ദ്ദി​ച്ചു​വെ​ന്ന​ ​പ്ര​തി​യാ​ക്ക​പ്പെ​ട്ട​ ​യു​വാ​വി​ന്റെ​ ​പ​രാ​തി​ ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​അ​ന്വേ​ഷി​ക്കും.​ ​കൂ​ട​ൽ​ ​പൊ​ലീ​സി​നെ​തി​രെ​ ​യു​വാ​വ് ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ക്കും​ ​ഡി.​ജി.​പി​ക്കും​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.

ആത്മഹത്യ ചെയ് തേനെ

മകന് ശസ്ത്രക്രിയയ്ക്കുവേണ്ടി രണ്ടുലക്ഷത്തിലധികം രൂപ ചെലവായെന്ന് മാതാവ് പറഞ്ഞു. കുടുംബശ്രീയിൽ നിന്നാണ് ഇത് വായ്പയെടുത്തത്. ദാരിദ്ര്യം മൂലം തുച്ഛമായവേതനത്തിൽ അവൻ ഐസ്ക്രീം കമ്പനിയിൽ ജോലിക്ക് പോകുന്നുണ്ട്. എന്തിനാണ് കള്ളം പറഞ്ഞതെന്ന് ആ പെൺകുട്ടിയെ കണ്ട് ചോദിക്കണം. കള്ളക്കേസിൽ മകനെ ശിക്ഷിച്ചിരുന്നെങ്കിൽ കൂട്ട ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്നും അമ്മ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA