SignIn
Kerala Kaumudi Online
Tuesday, 18 August 2026 4.16 AM IST

സാമ്പത്തിക വളർച്ചയ്ക്ക് ടൂറിസത്തെ പ്രധാന ഘടകമാക്കും: മുഖ്യമന്ത്രി

vd

കൊച്ചി: സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്‌ക്ക് ടൂറിസം മേഖലയെ പ്രധാന ഘടകമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.ട്രാവൽ ഏജന്റ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ കേരള ഘടകം 75-ാം വാർഷികവും കോൺക്ലേവും കലൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖ വികസനം, ഏവിയേഷൻ, ഹോട്ടൽ മേഖല, ആരോഗ്യ ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയവ ഏകോപിപ്പിച്ചുള്ള വികസനമാണ് ആസൂത്രണം ചെയ്യുന്നത്. വിനോദസഞ്ചാരികൾ ഒരാഴ്ചയെങ്കിലും കേരളത്തിൽ ചെലവഴിക്കാൻ കഴിയുന്ന തരത്തിൽ ടൂറിസം ഉത്പന്നങ്ങൾ വികസിപ്പിക്കണം. കൊച്ചിയിൽ ടൂറിസത്തിനായി പ്രത്യേക ആഡംബര മേഖല, ഫിലിം സിറ്റി, മാരിടൈം മ്യൂസിയം, കോഴിക്കോട്ട് എം.ടി വാസുദേവൻ നായർ സ്‌മാരക സാംസ്‌കാരിക പാർക്ക് തുടങ്ങിയവ നടപ്പാക്കും.ആരോഗ്യ ടൂറിസത്തിനായി യൂറോപ്യൻ മാതൃകയിലുള്ള കെയർ ഗിവിംഗ് കോഴ്‌സുകളും റീഹാബിലിറ്റേഷൻ സെന്ററുകളും ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.അസോസിയേഷൻ ദേശീയ പ്രസിഡന്റ് ആർ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എം.എൽ.എ, സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്കുമാർ, ഇന്ത്യാ ടൂറിസം റീജിയണൽ ഡയറക്ടർ ഡി. വെങ്കിടേശൻ, ടൂറിസം മന്ത്രാലയം പ്രിൻസിപ്പൽ ഐ.എച്ച്.എം ഡോ. ടി. അനന്തകൃഷ്ണൻ, അസോസിയേഷൻ സംസ്ഥാന ചെയർപേഴ്‌സൺ മറിയാമ്മ ജോസ്, സെക്രട്ടറി അഷറഫ് നെല്ലിക്കുന്നൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAVEL AGENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA