
കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരായ വഞ്ചനാക്കേസ് ഹൈക്കോടതി റദ്ദാക്കി. തലയോലപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പരാതിക്കാരനുമായി ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിൽ നിവിനും ഷൈനും നൽകിയ ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ് പി.വി.ബാലകൃഷ്ണന്റെ ഉത്തരവ്. സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികതർക്കത്തെ തുടർന്ന് ഇന്ത്യൻ മൂവി മേക്കേഴ്സ് ഉടമ പി.എസ്.ഷംനാസാണ് പരാതി നൽകിയത്. തർക്കം പരിഹരിച്ചതായും കേസ് തുടരാൻ താല്പര്യമില്ലെന്നും പരാതിക്കാരൻ അറിയിച്ചു.
നിവിനെ നായകനായി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'മഹാവീര്യർ' സിനിമയുടെ സഹനിർമ്മാതാവാണ് ഷംനാസ്. സിനിമയ്ക്കുണ്ടായ നഷ്ടം അടുത്തചിത്രമായ 'ആക്ഷൻ ഹീറോ ബിജു- 2' എന്ന ചിത്രത്തിൽ പങ്കാളിയാക്കി പരിഹരിക്കാമെന്ന് ഇരുവരും ഉറപ്പുനൽകിയിരുന്നു. 1.9 കോടിയും കൈപ്പറ്റി. എന്നാൽ വിതരണാവകാശം ദുബായ് കമ്പനിക്ക് കൊടുത്തെന്നാരോപിച്ച് ഷംനാസ് വൈക്കം മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ച് അനുകൂലവിധി നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |