SignIn
Kerala Kaumudi Online
Thursday, 29 October 2026 2.27 AM IST

കിഫ്ബി കണ്ണൂരിൽ വാങ്ങിയത് കല്ലുവെട്ടിയ ഭൂമി: മുഖ്യമന്ത്രി  ചിലേടത്ത് കുഴി കാണുമെന്ന് പിണറായി

READ ENGLISH VERSION
1

തിരുവനന്തപുരം: കണ്ണൂരിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് യോഗ്യമല്ലാത്ത ആയിരക്കണക്കിന് ഏക്കർ ഭൂമി കിഫ്ബി വാങ്ങിക്കൂട്ടിയതിനെ ചൊല്ലി നിയമസഭയിൽ മുഖ്യമന്ത്രി - പ്രതിപക്ഷ നേതാവ് വാക്പോര്. പത്ത് മീറ്റർ വരെ ആഴത്തിൽ ഖനനം നടന്ന ഭൂമിയാണ് വാങ്ങിയതെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധസമിതി കണ്ടെത്തിയെന്ന് വി.ഡി.സതീശൻ പറഞ്ഞു. ബാക്കി സ്ഥലം ഖനനശേഷം വേസ്റ്റും ചെളിയും കൊണ്ട് നിറച്ചതുമാണ്. വാങ്ങിയ ഭൂമിയിൽ ചിലേടത്ത് കല്ലുവെട്ട് കുഴി കാണുമെന്ന് പിണറായി സമ്മതിച്ചു. പക്ഷേ അത് ക്വാറിയല്ല. വ്യവസായത്തിനുപയോഗിക്കാം. അടിസ്ഥാന വികസനത്തിലെ കുതിപ്പ് കാണാതെ കിഫ്ബിയെ അപഹസിക്കുകയാണ്. വിഴിഞ്ഞത്തും കൊച്ചിയിലും കോഴിക്കോട്ടും വാങ്ങാതെ കണ്ണൂരിൽ 5,200 ഏക്കർ വാങ്ങാൻ എന്തിനു തീരുമാനിച്ചെന്ന് സതീശൻ ചോദിച്ചു. 1000 ഏക്കർ ഏറ്റെടുക്കാനുള്ള തീരുമാനം മാറ്റിയാണ് 5,200 ഏക്കറാക്കിയത്. 1000 കോടിക്ക് വാങ്ങിയിട്ട ഭൂമിയിൽ 6 വർഷമായി ഒന്നും നടന്നില്ല. വായ്പയ്ക്ക് വർഷം തോറും 12 ശതമാനം പലിശ നൽകണം. കിഫ്ബി പദ്ധതികളുടെ 5.9 ശതമാനം തുക മാത്രമാണ് ഭൂമി ഏറ്റെടുക്കലിനായി നീക്കിവച്ചതെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഭൂമി ഏറ്റെടുക്കുന്നത് റവന്യൂവകുപ്പാണ്. സുധാപിള്ള സമിതി വികസന ചരിത്രത്തിലെ ഏറ്റവും വലിയ പിന്തിരിപ്പൻ രേഖയാണ് സമർപ്പിച്ചത്.

 ലണ്ടനിലേത് സോഷ്യലിസ മണിയോ?

മുഖ്യമന്ത്രിയായിരിക്കെ പിണറായി ലണ്ടൻ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ മുഴക്കിയത് സോഷ്യലിസത്തിന്റെ മണിയാണോയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എല്ലാ കാര്യങ്ങൾക്കും കുത്തകവത്കരണമെന്ന് പിണറായി കുറ്റപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. തോന്നിയപോലെ പലിശയ്ക്ക് വായ്പയെടുക്കാൻ എന്തിനാണ് കിഫ്ബി? സർക്കാരിനെടുത്താൽ പോരേ? കടം ഖജനാവിൽ നിന്ന് തിരിച്ചടയ്ക്കണമെങ്കിൽ വേറെ ഏജൻസിയെന്തിനാണ്.

ഭൂമിയെടുത്തതിന് പിന്നിൽ ദീർഘവീക്ഷണം

ഭൂമിയേറ്റെടുക്കലിൽ പുകമറ സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമമാണെന്ന് പിണറായി ആരോപിച്ചു. ഉടമകൾക്ക് നൽകിയ നഷ്ടപരിഹാരത്തെ കമ്പോളവിലയുമായി താരതമ്യം ചെയ്യുന്നത് അസംബന്ധമാണ്. കണ്ണൂർ വിമാനത്താവള വികസനത്തിനായി ദീർഘവീക്ഷണത്തോടെയാണ് ഭൂമി വാങ്ങിയത്. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി, വ്യവസായ - ഐ.ടി പാർക്കുകൾ, അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം എന്നിവയ്ക്കായാണ് മുൻകൂട്ടി വാങ്ങിയിട്ടത്.

 ​ത​ട​സ​പ്പെ​ടു​ത്തി​യാൽ നി​ങ്ങ​ളാ​രും​ ​സം​സാ​രി​ക്കി​ല്ല​

ത​ന്നെ​ ​സം​സാ​രി​ക്കാ​ൻ​ ​അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ​ ​പ്ര​തി​പ​ക്ഷ​ത്തെ​ ​ആ​രെ​യും​ ​സം​സാ​രി​ക്കാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​സ​തീ​ശ​ൻ.​ ​അ​ടി​യ​ന്ത​ര​പ്ര​മേ​യത്തി​ന് ​മ​റു​പ​ടി​ ​ന​ൽ​ക​വേ​ ​ബ​ഹ​ളം​ ​വ​ച്ചു​ ​ത​ട​സം​ ​സൃ​ഷ്ടി​ച്ച​ ​പ്ര​തി​പ​ക്ഷ​ത്തി​ന് ​നേ​രെ​ ​തി​രി​ഞ്ഞാ​യി​രു​ന്നു​ ​പ്ര​തി​ക​ര​ണം.​ ​' ബ​ഹ​ള​മു​ണ്ടാ​ക്കി​ ​ത​ട​സ​പ്പെ​ടു​ത്തി​യാ​ലും​ ​സം​സാ​രി​ച്ചി​ട്ടേ​ ​മ​ട​ങ്ങൂ.​ എ​ന്നെ​ ​ത​ട​സ​പ്പെ​ടു​ത്തി​യാ​ൽ​ ​നി​ങ്ങ​ളാ​രും​ ​സം​സാ​രി​ക്കി​ല്ല'​ മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​ക​ണ്ണൂ​രി​ൽ​ ​കി​ഫ്ബി​ ​വാ​ങ്ങി​ക്കൂ​ട്ടി​യ​ത് ​ക​ല്ലു​വെ​ട്ട് ​ഭൂ​മി​യാ​ണെ​ന്ന് ​ചി​ത്രം​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞ​പ്പോ​ഴാ​യി​രു​ന്നു​ ​ബ​ഹ​ളം.​ ​പി​ന്നാ​ലെ​ ​ഭ​ര​ണ​പ​ക്ഷ​വും​ ​ബ​ഹ​ള​മാ​യി.​ ​സ്പീ​ക്ക​ർ​ ​​ ​ഇ​ട​പെ​ട്ട് ​ഇ​രു​പ​ക്ഷ​ത്തെ​യും​ ​ശാ​ന്ത​മാ​ക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA