
ന്യൂഡൽഹി: ലേബർ കോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.ഐ.ടി.യു ഡിസംബർ ഒന്നിന് ഡൽഹിയിൽ അരലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുന്ന പാർലമെന്റ് മാർച്ച് സംഘടിപ്പിക്കും. കേരളത്തിൽ നിന്ന് 20,000ത്തോളം പ്രവർത്തകർ പങ്കെടുക്കുമെന്ന് സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി എളമരം കരീം വാർത്താ സമ്മേളത്തിൽ അറിയിച്ചു.
കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ലേബർ കോഡിന് അനുസൃതമായ നിയമങ്ങൾ നിലവിൽ വന്നിട്ടില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ലേബർ കോഡ് നടപ്പാക്കാൻ വ്യഗ്രതയുണ്ട്. മിനിമം വേതനം 42,000 രൂപയാക്കുക, മിനിമം പെൻഷൻ 21,000 രൂപയാക്കുക, തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, സ്‌കീം തൊഴിലാളികൾക്ക് ഇ.പി.എഫ്, ഇ.എസ്.ഐ അടക്കം ആനുകൂല്യങ്ങൾ ഉറപ്പാക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, എസ്.ഐ.ആർ റദ്ദാക്കുക തുടങ്ങിയവയാണ് സി.ഐ.ടി.യു ഉന്നയിക്കുന്ന ആവശ്യങ്ങൾ. കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കായി 40,000 ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്തു.
നവംബർ 30ന് എത്തുന്ന പ്രവർത്തകർ ഡൽഹി രാംലീലാ മൈതാനിയിലും അതിർത്തിയിലെ വിവിധ സ്ഥലങ്ങളിലും തമ്പടിക്കും. മാർച്ചിന് പൊലീസ് അനുമതി തേടും. സി.ഐ.ടി.യു പ്രസിഡന്റ് സുദീപ് ദത്ത, ദേശീയ സെക്രട്ടറി എ.ആർ. സിന്ധു തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |