SignIn
Kerala Kaumudi Online
Monday, 05 October 2026 1.26 PM IST

'ലോക്ക്ഡൗൺ നാളെ മുതൽ ലഘൂകരിക്കും; തൃശൂരിലും തിരുവനന്തപുരത്തും രോഗികളുടെ എണ്ണം കൂടാൻ സാദ്ധ്യതയെന്ന് മുഖ്യമന്ത്രി

cm-pinarayi-vijayan

തിരുവനന്തപുരം: ജൂൺ 16 മുതൽ സംസ്ഥാനവ്യാപകമായി ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ ലഘൂകരിക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ മാസം അവസാനത്തോടെ ആരംഭിച്ച രണ്ടാം തരംഗം മെയ് മാസത്തിൽ വളരെ ശക്തമായ ശേഷം ജൂൺ മാസത്തോടെ കുറഞ്ഞുതുടങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

എങ്കിലും ലോക്ക്ഡൗൺ പിൻവലിക്കാൻ പര്യാപ്തമായ തോതിൽ എത്തിയിരുന്നില്ല. ഇപ്പോൾ ആശ്വാസകരമായ സ്ഥിതി കൈവരിച്ചതുകൊണ്ടാണ് പൂർണമായിട്ടല്ലെങ്കിലും കൂടുതൽ ഇളവുകൾ അനുവദിച്ച് ലോക്ക്ഡൗൺ ലഘൂകരിക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി പറഞ്ഞു.

പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിറയ്ക്കും നിരന്തരം കുറഞ്ഞുവരുന്ന കാര്യവും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ പൂർണമായും പിൻവലിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തുന്നുണ്ട്. അതേസമയം തിരുവനന്തപുരത്തും തൃശൂരും രോഗികളുടെ എണ്ണം കൂടാൻ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ അടുത്ത ആഴ്ചയിൽ, ഒരു ദിവസത്തെ കേസുകളുടെ എണ്ണത്തിൽ ഏറ്റവും വർദ്ധനവുണ്ടാകാൻ സാദ്ധ്യതയുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. അഞ്ച് ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. തൃശൂർ ജില്ലയിൽ ഒരു ശതമാനം വർദ്ധനവും പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് ടി പി ആർ റേറ്റ് കുറഞ്ഞു വരുന്നുണ്ട്. ഗ്രാമീണ മേഖലയിൽ കൂടുതൽ പരിശോധന നടത്തും. വലിയ വ്യാപനം ഉള്ള പ്രദേശങ്ങളിൽ 10 ഇരട്ടി പരിശോധന നടത്തും. രണ്ടാം തരംഗം കേരളത്തിൽ നീണ്ടു നിൽക്കും. കൊവിഡ് പിടിച്ചു നിർത്തുക മാത്രമാണ് ചെയ്യാനാകുക.

രോഗ നിയന്ത്രണത്തിൽ വലിയ മാറ്റം കൊണ്ട് വരാൻ കഴിഞ്ഞു. ചെല്ലാനത്തെ പ്രവർത്തനം മാതൃകാപരം. ഒരുമിച്ചു നിന്നാൽ മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയും. വാക്സിനേഷൻ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. രോഗികൾ അകാൻ സാദ്ധ്യത ഉള്ളവർ നമ്മുടെ ചുറ്റുമുണ്ട്. നമ്മൾ അക്കാര്യം പരിഗണിച്ചു ഇടപെടണം. മുഖ്യമന്ത്രി പറഞ്ഞു.

content details: cm about easing covid lockdown restrictions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM PINARAYI VIJAYAN, KERALA, INDIA, COVID, COVID19, THIRUVANANTHAPURAM, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA