
കൊച്ചി: നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ അനധികൃതമായി പരിശോധിച്ചതിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തും പിന്മാറി. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ പിൻമാറുകയാണെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും പിന്മാറിയിരുന്നു.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സൈബർ ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെട്ട പ്രത്യേക സംഘത്തിന്റെ അന്വേഷണമാണ് അതിജീവിത ആവശ്യപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |