SignIn
Kerala Kaumudi Online
Friday, 03 July 2026 3.22 PM IST

6036 കൊവിഡ് കേസുകൾ

covid-vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് 6036 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 5451 പേർ

സമ്പർക്കരോഗികളാണ്. 469 പേരുടെ ഉറവിടം വ്യക്തമല്ല. 42 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,378 സാമ്പിളുകളാണ് പരിശോധിച്ചത്. 12.48 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവിൽ 20 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂർ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂർ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസർകോട് 124 എന്നിങ്ങനെയാണ് ഇന്നലെ വിവിധ രോഗബാധിതരായവരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനകം യു.കെ.യിൽ നിന്നും വന്ന ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ചികിത്സയിലായിരുന്ന 5173 പേർ രോഗമുക്തരായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,289 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,02,063 പേർ വീട്,ഇൻസ്റ്റിറ്ര്യൂഷണൽ ക്വാറന്റൈനിലും 12,226 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആകെ രോഗികൾ 8,90,278

ചികിത്സയിലുള്ളവ‌ർ 72,891

രോഗമുക്തർ 8,13,550

ആകെ മരണം 3607

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID19 CASES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA