SignIn
Kerala Kaumudi Online
Wednesday, 16 September 2026 3.28 AM IST

നേതൃമാറ്റം ആവശ്യപ്പെടാതെ സമിതി

1

കോഴിക്കോട്: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സി.പി.എമ്മിൽ സമ്മേളനത്തിന് മുൻപ് നേതൃമാറ്റമില്ല. വിപുലീകൃത സംസ്ഥാന സമിതി യോഗത്തിലെ ചർച്ചയിൽ നേതൃമാറ്റ ആവശ്യമുയർന്നില്ല. പാർട്ടി അടിമുടി മാറണമെന്നും തിരുത്തൽ വേണമെന്നുമായിരുന്നു ചർച്ചയിലെ പൊതുവികാരം. സംഘടനാ പ്രവർത്തനത്തിലുൾപ്പെടെ കാതലായ മാറ്റം വേണം. ഇതു ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. പ്രതിനിധികൾ ആവശ്യപ്പെട്ട തിരുത്തലുകൾക്കായിരിക്കും കേന്ദ്ര നേതൃത്വം നിർദ്ദേശിക്കുക. പാർട്ടി ഭരണത്തിലുളളപ്പോൾ സമരം ചെയ്യാൻ അനുവദിക്കാതിരുന്നത് തിരിച്ചടിയായെന്നും യോഗത്തിൽ വിമർശനം ഉയർന്നു. ചർച്ചയുടെ അവസാനം പങ്കെടുത്ത വർഗ- ബഹുജന സംഘടനാ പ്രതിനിധികളാണ് ഈ വിമർശനം ഉന്നയിച്ചത്. ഒരു മേഖലയിലെയും പ്രശ്നങ്ങൾ ഉന്നയിച്ച് സമരം ചെയ്യാൻ സി.പി.എം നേതൃത്വം അനുവദിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA