SignIn
Kerala Kaumudi Online
Sunday, 18 October 2026 1.59 AM IST

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത അനുവദിച്ചു, നവംബറിൽ കിട്ടും

da-hike

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു. ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും. ഈവർഷം ജനുവരി ഒന്നുമുതലുള്ള കുടിശികയും അനുവദിച്ചിട്ടുണ്ട്. അത് പ്രത്യേകമായി വിതരണം ചെയ്യാൻ മറ്റൊരു ഉത്തരവിറക്കുമെന്നും അറിയിച്ചു. 96 കോടിയുടെ അധികചെലവാണ് ഇതുമൂലമുണ്ടാകുന്നത്. 2% കൂട്ടിയതോടെ ഡി.എ.യും ഡി.ആറും ശമ്പളത്തിന്റെയും പെൻഷന്റേയും 37% ആയി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DA HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA