SignIn
Kerala Kaumudi Online
Monday, 07 September 2026 12.46 AM IST

വിദ്യാർത്ഥികളുടെ ജീവനൊടുക്കൽ : കേന്ദ്രം കണക്കെടുക്കും

ragging

തിരുവനന്തപുരം: റാഗിംഗ്, മാനസിക പീഡനം കാരണമുള്ള ആത്മഹത്യകൾ, വിദ്യാർത്ഥികളുടെ അസ്വാഭാവിക മരണം തുടങ്ങിയവയുടെ കണക്ക് ശേഖരിക്കാൻ കേന്ദ്ര സർക്കാർ.എല്ലാ മെഡിക്കൽ കോളേജുകളും മെഡിക്കൽ സ്ഥാപനങ്ങളും വിദ്യാർത്ഥികളുടെ ആത്മഹത്യകളും അസ്വാഭാവിക മരണങ്ങളും സംബന്ധിച്ച വിവരങ്ങളും രേഖകളും ഉടൻ കൈമാറാൻ ദേശീയ മെഡിക്കൽ കമ്മിഷൻ സെക്രട്ടറി ഡോ. രാഘവ് ലാംഗർ നിർദ്ദേശിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടായാൽ ഉടൻ റിപ്പോർട്ട് നൽകണം.

എല്ലാ മാസവും സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോർമാറ്റിലുള്ള റിപ്പോർട്ട് കമ്മിഷന് അയയ്ക്കണം. ഇതിന്മേൽ പരിശോധനയും തുടർ നടപടികളുമുണ്ടാവും. വിദ്യാർത്ഥികളുടെ ആത്മഹത്യയോ അസ്വാഭാവിക മരണമോ ഉണ്ടാകാനുള്ള സാഹചര്യം, എവിടെയാണ് നടന്നത്, പൊലീസിലറിയിച്ചോ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തോ, അന്വേഷണത്തിന്റെ സ്ഥിതി, സ്വീകരിച്ച നടപടികൾ, കോളേജിനും ഹോസ്റ്റലിനും പുറത്ത് നടക്കുന്ന സംഭവങ്ങൾ എന്നിവ അറിയിക്കണം. റാഗിംഗും അക്രമങ്ങളും തടയാൻ സ്വീകരിച്ച നടപടികളും റിപ്പോർട്ടിലുണ്ടാവണം. ആത്മഹത്യകളും അസ്വാഭാവിക മരണങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ട് എല്ലാ കോളേജുകളും യു.ജി.സി അടക്കമുള്ള കേന്ദ്ര സമിതികൾക്ക് നൽകണം.

ഒത്തുകളി

നടപ്പില്ല

റാഗിംഗ് പരാതി കിട്ടിയാലുടൻ ജാമ്യമില്ലാ കേസെടുക്കേണ്ട പൊലീസ്, പ്രതികളെ രക്ഷിക്കാൻ അടിപിടിയെന്ന പരാതിയിലാവും മിക്കപ്പോഴും കേസെടുക്കുക. ഇനി റാഗിംഗ് പരാതി അവഗണിച്ചാൽ കോളേജ് അധികൃതർക്കും പ്രതിക്ക് നൽകുന്ന ശിക്ഷ ലഭിക്കും.

അതിക്രൂരമായ റാഗിംഗിനെ തുടർന്ന് പൂക്കോട് വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥന്റെ പേരിൽ സംസ്ഥാനത്ത് റാഗിംഗ് വിരുദ്ധ നിയമം വരും.

13,000

എൻ‌.സി‌.ആർ‌.ബി കണക്കനുസരിച്ച് ജീവനൊടുക്കിയ വിദ്യാർത്ഥികൾ

16%

ആത്മഹത്യകൾക്കും കാരണം പരീക്ഷകളിലെ പരാജയഭീതി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA