SignIn
Kerala Kaumudi Online
Monday, 07 September 2026 12.32 AM IST

പി.എം ശ്രീ നടപ്പാക്കാൻ ശ്രമിക്കുന്നത് പൊതുവികാരം മറികടന്ന്: കെ.രാജൻ

a

തൃശൂർ: പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി കെ. രാജൻ എം.എൽ.എ. കേരളത്തിന്റെ പൊതുവികാരം മറികടന്നാണെന്ന് മുഖ്യമന്ത്രിയും യു.ഡി.എഫും പി.എം ശ്രീ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി എതിർത്ത പദ്ധതിയാണത്. പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേയ് അഞ്ചിന് അയച്ച കേന്ദ്രത്തിന്റെ കത്ത് പോലും അപേക്ഷാരൂപത്തിലുള്ളതാണ്. പി.എം ശ്രീ നടപ്പാക്കിയില്ലെങ്കിൽ എസ്.എസ്.കെ ഫണ്ട് തരില്ലെന്ന് ഏതെങ്കിലും കേന്ദ്രമന്ത്രിമാർ പറഞ്ഞിട്ടുണ്ടെങ്കിൽ ആ രേഖ കാണിക്കണം.കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി സമരം നയിച്ചാൽ പ്രതിപക്ഷം ഒപ്പം അണിചേരുമെന്നും കെ. രാജൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷ ഉപനേതാവ് തർക്കം പരിഹരിക്കാൻ കഴിയുമെന്ന് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ദേശീയ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PMSRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA