SignIn
Kerala Kaumudi Online
Monday, 07 September 2026 12.57 AM IST

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് തന്നെ  ഒക്ടോ. 25 മുതൽ 31 വരെ

a

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് (സ്‌കൂൾ ഒളിംപിക്സ്) കോഴിക്കോട് തന്നെ വേദിയാകും. ഒക്ടോബർ 25 മുതൽ 31 വരെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പറഞ്ഞു. എൻ.ഐ.ടി സിൻതെറ്റിക് ഗ്രൗണ്ടിലാണ് പ്രധാന മത്സരങ്ങൾ. കായികമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം കോഴിക്കോട് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് മാറ്റിയതിൽ വിവാദം കനത്തെങ്കിലും വേദിമാറ്റം ഇനിയുണ്ടാകില്ലെന്ന് കായിക മന്ത്രി ഒ.ജെ ജനീഷ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

15 വർഷത്തിനുശേഷമാണ് കോഴിക്കോട് സംസ്ഥാന സ്‌കൂൾ കായികമേളയ്‌ക്ക് ആതിഥേയത്വം വഹിക്കുന്നത്. മേളയിൽ ഗൾഫ് നാടുകളിലെ മലയാള സ്‌കൂളുകളിൽ നിന്നുള്ള കുട്ടികളും പങ്കെടുക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന സവിശേഷ പരിമിതരായ കുട്ടികൾക്കായുള്ള ഇൻക്ലൂസീവ് സ്പോർട്‌സ്, കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കും.

കേരളം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വി.ഡി.സതീശൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവർ മുഖ്യരക്ഷാധികാരികളായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. 17 സബ് കമ്മിറ്റികൾക്കും രൂപം നൽകി.

 മത്സരം 41 ഇനങ്ങളിൽ

അത്ലറ്റിക്സിനു പുറമെ അക്വാട്ടിക്സ്, കരാട്ടേ, വുഷു, യോഗ, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്‌കറ്റ്ബോൾ, നെറ്റ്ബോൾ, ത്രോബോൾ, സോഫ്റ്റ്ബോൾ, ബേസ്ബോൾ, ടഗ് ഓഫ് വാർ തുടങ്ങി 41 ഇനങ്ങളിലാണ് മത്സരങ്ങൾ. ഫുട്ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ പ്രത്യേക ഷെഡ്യൂളിൽ പിന്നീട് നടക്കുമെന്നും മന്ത്രി അറിയിച്ചു.

കാ​യി​ക​ ​മേ​ള​:​ ​മ​ന്ത്രി​ക്കെ​തി​രെ
കോ​ൺ.​എം.​എ​ൽ.എ

ക​ണ്ണൂ​ർ​:​ ​സം​സ്ഥാ​ന​ ​സ്‌​കൂ​ൾ​ ​കാ​യി​ക​ ​മേ​ള​ ​ക​ണ്ണൂ​രി​ൽ​ ​നി​ന്ന് ​കോ​ഴി​ക്കോ​ട്ടേ​ക്ക് ​മാ​റ്റി​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വാ​ദ​ത്തി​ൽ​ ​കാ​യി​ക​ ​മ​ന്ത്രി​യു​ടെ​ ​നി​ല​പാ​ടി​നെ​തി​രെ​ ​കോ​ൺ​ഗ്ര​സ് ​എം.​എ​ൽ.​എ​ ​ടി.​ഒ.​ ​മോ​ഹ​ന​ൻ​ ​രം​ഗ​ത്ത്.​ക​ണ്ണൂ​രി​ൽ​ ​ആ​വ​ശ്യ​ത്തി​ന് ​സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന​ ​മ​ന്ത്രി​യു​ടെ​ ​പ​രാ​മ​ർ​ശ​ത്തോ​ട് ​യോ​ജി​ക്കു​ന്നി​ല്ല.​ ​ക​ണ്ണൂ​രി​ൽ​ ​സം​സ്ഥാ​ന​ ​കാ​യി​ക​ ​മേ​ള​ ​വി​ജ​യ​ക​ര​മാ​യി​ ​ന​ട​ത്തി​യി​ട്ടു​ണ്ട്.​ ​ഇ​ത്ത​വ​ണ​യും​ ​മേ​ള​ ​മി​ക​ച്ച​ ​രീ​തി​യി​ൽ​ ​ന​ട​ത്താ​നു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ളു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.​ ​അ​തേ​സ​മ​യം​ ​കാ​യി​ക​ ​മേ​ള​ ​കോ​ഴി​ക്കോ​ട്ടേ​ക്ക് ​മാ​റ്റു​ന്ന​തി​ന്റെ​ ​പേ​രി​ൽ​ ​ക​ലാ​പം​ ​ഉ​ണ്ടാ​ക്കേ​ണ്ട​ ​കാ​ര്യ​മി​ല്ലെ​ന്നും​ ​അ​ടു​ത്ത​ ​വ​ർ​ഷ​ത്തെ​ ​സ്‌​കൂ​ൾ​ ​കാ​യി​ക​മേ​ള​യു​ടെ​ ​വേ​ദി​ ​ക​ണ്ണൂ​രി​ൽ​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​സ​ർ​ക്കാ​രി​നോ​ട് ​ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും​ ​ടി.​ ​ഒ.​ ​മോ​ഹ​ന​ൻ​ ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA