
ദി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറിസ് ഒഫ് ഇന്ത്യ (ഐ.സി.എസ്.ഐ) കമ്പനി സെക്രട്ടറിസ് എക്‌സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റ് (സി.എസ്.ഇ.ഇ.ടി )ഓൺലൈൻ ക്ലാസുകളിലേക്കും എക്‌സിക്യൂട്ടീവ്, പ്രൊഫഷണൽ പ്രോഗ്രാമുകളുടെ റെഗുലർ ക്ലാസുകളിലേക്കും പ്രവേശനം ആരംഭിച്ചു. കൊച്ചി ക്യാമ്പസിൽ എക്‌സിക്യൂട്ടീവ് പ്രോഗ്രാമിൽ 100 സീറ്റുകളുണ്ട്. ഡിഗ്രി പൂർത്തിയാക്കിയവർ, അവസാന വർഷ ഫലം കാത്തിരിക്കുന്നവർ, 5 വർഷ ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ ആറാം സെമസ്റ്റർ വിജയിച്ചവർ എന്നിവർക്ക് രജിസ്റ്റർ ചെയ്യാം.തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9 മുതൽ വൈകിട്ട് 4.15 വരെയാണ് ക്ലാസുകൾ.
എക്‌സിക്യൂട്ടീവ് പ്രോഗ്രാമിലെ രണ്ട് ഗ്രൂപ്പുകളും വിജയിച്ചവർക്ക് പ്രൊഫഷണൽ പ്രോഗ്രാമിലേക്ക് രജിസ്റ്റർ ചെയ്യാം.കൊച്ചി ക്യാമ്പസിൽ 25 സീറ്റുകൾ ലഭ്യമാണ്. 21 മാസത്തെ പ്രാക്ടിക്കൽ ട്രെയിനിംഗിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്ന പ്രൊഫഷണൽ പ്രോഗ്രാമിലേക്ക് അഡ്മിഷൻ എടുക്കാം.
പ്ലസ് ടു വിജയിച്ചവരും നിലവിൽ പ്ലസ് ടു, ഡിഗ്രി പഠനം തുടരുന്നവരും സി.എസ്.ഇ.ഇ.ടിയ്ക്ക് രജിസ്റ്റർ ചെയ്യാൻ അർഹരാണ്. സി.എസ്.ഇ.ഇ.ടി ഓൺലൈൻ ക്ലാസുകൾ ആഴ്ചയിൽ 5 ദിവസവും ഓഫ്‌ലൈൻ ക്ലാസുകൾ ആഴ്ചയിൽ ഒരു ദിവസം അല്ലെങ്കിൽ ആവശ്യാനുസരണം ശനിയോ ഞായറോ നടക്കും. അഡ്മിഷൻ 20ന് അവസാനിക്കും. ക്ലാസുകൾ ജൂലായ് ഒന്നിന് കൊച്ചി കാമ്പസിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0484 2375950, 8281442616.kochi@icsi.edu.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |