
തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ,എയ്ഡഡ്,സ്വാശ്രയ കോളേജുകളിലും യു.ഐ.റ്റി, ഐ.എച്ച്.ആർ.ഡി സെന്ററുകളിലും ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് 21വരെ അപേക്ഷിക്കാം. വെബ്സൈറ്ര്- https://admissions.keralauniversity.ac.in/pg2026.
ഇന്ത്യൻ പൗരന്മാരായ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഏകജാലക സംവിധാനം വഴി അപേക്ഷിക്കാനാവുക. ഒ.സി.ഐ കാർഡ് ഉള്ളവരും വിദേശികളുമായ വിദ്യാർത്ഥികളും സർവകലാശാലയുടെ സെന്റർ ഫോർ ഗ്ലോബൽ അക്കാഡമിക്സിൽ ബന്ധപ്പെടണം.
വിദ്യാർത്ഥികൾക്ക് പരമാവധി 20 ഓപ്ഷനുകൾ വരെ തിരഞ്ഞെടുക്കാം.രജിസ്‌ട്രേഷൻ ഫീസ്: പൊതുവിഭാഗത്തിന് 1000 രൂപ, പട്ടിക വിഭാഗത്തിന് 550 രൂപ. എല്ലാ ഫീസുകളും ഓൺലൈനിലാണ് അടയ്ക്കേണ്ടത്. ഡി.ഡി, ചെക്ക്, ചലാൻ എന്നിവ സ്വീകരിക്കില്ല. തെറ്റായി അടയ്ക്കുന്ന ഫീസുകൾ പിന്നീട് റീഫണ്ട് ചെയ്യില്ല. വെബ്സൈറ്റ്- https://admissions.keralauniversity.ac.in/pg2026. ഹെൽപ്പ് ലൈൻ : 8281883052, 8281883053, 8281883052, ഇ-മെയിൽ ach@keralauniversity.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |