SignIn
Kerala Kaumudi Online
Thursday, 11 June 2026 1.17 AM IST

ഒന്നാം വർഷ ഹയർ സെക്കൻഡറി; ക്ലാസുകൾ ജൂലായ് 6ന്

f

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസുകൾ ജൂലായ് 6ന് ആരംഭിക്കും.

കമ്മ്യൂണിറ്റി ക്വാട്ടയിലെ മുഖ്യഘട്ട പ്രവേശനം ജൂലായ് 5നാണ് അവസാനിക്കുന്നത്. ആയതിനാൽ ക്ലാസുകൾ തുടങ്ങുന്നത് നീട്ടിവെച്ചിരുന്നു. ജൂലായ് 2ന് ക്ലാസ് തുടങ്ങാനായിരുന്നു തീരുമാനം. എയ്ഡഡ് സ്‌കൂളുകളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന് മുഖ്യഘട്ടത്തിൽ കമ്മ്യൂണിറ്റി ക്വാട്ടയിൽ അപേക്ഷിക്കാനുള്ള തീയതിയും നീട്ടി. ജൂലായ് 1വരെ അപേക്ഷിക്കാം. പുതിയ ഉത്തരവ് അനുസരിച്ച് ജൂലായ് 2ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 2 മുതൽ പ്രവേശനവും തുടങ്ങും. കമ്മ്യൂണിറ്റി ക്വാട്ടയിലെ മുഖ്യഘട്ടം പ്രവേശനം ജൂലായ് 5ന് അവസാനിപ്പിക്കും. സപ്ലിമെന്ററി ഘട്ടത്തിൽ ജൂലായ് 6മുതൽ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി 8ആണ്. 9ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും പ്രവേശനം തുടങ്ങുകയും ചെയ്യും. ജൂലായ് 10ന് വൈകിട്ട് 5ന് പ്രവേശനം അവസാനിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA