SignIn
Kerala Kaumudi Online
Friday, 09 October 2026 2.52 AM IST

എൽസ-3: സർവേയുടെ ചെലവ് വഹിക്കാമെന്ന് കമ്പനി

1

കൊച്ചി: അറബിക്കടലിൽ മുങ്ങിയ എം.എസ്.സി എൽസ -3 കപ്പലിലെ കണ്ടെയ്‌നറുകളിലുള്ള അപകടകരമായ വസ്തുക്കളുടെ ഭീഷണിയെക്കുറിച്ച് പഠിക്കാനുള്ള മൾട്ടി ബീം സർവേയുടെ ചെലവ് വഹിക്കാമെന്ന് കപ്പൽ കമ്പനി ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാർ കണ്ടെത്തിയ രണ്ട് സ്വതന്ത്ര ഏജൻസികളിലൊന്നായ 'സി ട്രാക്കി"നെ സർവേയ്‌ക്കായി നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാർ സമയം തേടിയതിനാൽ ഹർജി 27ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കപ്പലപകടത്തെ തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനടക്കം ഫയൽ ചെയ്ത ഹർജിയാണ് പരിഗണനയിലുള്ളത്. ഷിപ്പിംഗ് ഡയറക്ടർ ജനറലുമായി ചേർന്ന് സർവേ നടത്താൻ തയ്യാറാണെന്നാണ് മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി അറിയിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELSA3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA