SignIn
Kerala Kaumudi Online
Wednesday, 27 May 2026 5.51 AM IST

3 എൻജി. കോളേജുകളിൽ നവീന ബിടെക്, എംടെക് കോഴ്സുകൾ

engineering

തിരുവനന്തപുരം: മൂന്ന് എൻജിനിയറിംഗ് കോളേജുകളിൽ പുതുതലമുറ ബി.ടെക്, എം .ടെക് കോഴ്സുകൾ ആരംഭിക്കാൻ ഇന്നലെ തിരൂരിൽ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി.

തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ സ്ട്രക്ച്ചറൽ എൻജിനിയറിംഗ് ( അഡിഷണൽ ഡിവിഷൻ), പാലക്കാട് ശ്രീകൃഷ്ണപുരം എൻജിനിയറിംഗ് കോളേജിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആന്റ് ഡാറ്റാ സയൻസ്, ഇൻറർനെറ്റ് ഒഫ് തിങ്സ്, തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, എൻജിനിയറിംഗ് ഡിസൈൻ എം.ടെക് കോഴ്സുകളാണ് തുടങ്ങുക. 18 വീതം സീറ്റുകളുണ്ടാവും. തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് ( അഡിഷണൽ ഡിവിഷൻ), തൃശൂർ ഗവ. എൻജി. കോളേജ്: സൈബർ ഫിസിക്കൽ സിസ്റ്റം, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ (അഡിഷണൽ ഡിവിഷൻ) എന്നിവയാണ് പുതിയ ബി.ടെക്ക് കോഴ്സ്. 60വീതം സീറ്റുകളുണ്ടാവും. പുതിയ കോഴ്സുകൾക്കായി അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കില്ല. നിലവിലുള്ള അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തിും..

എച്ച്.എസ്.എ ഇംഗ്ലീഷ് അദ്ധ്യാപകരുടെ
639 താത്കാലിക തസ്തിക സൃഷ്ടിക്കും

സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ 639 താൽക്കാലിക എച്ച്എസ്എ ഇംഗ്ലീഷ് തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മൂന്ന്, നാല് ഡിവിഷനുകളുള്ള ഹൈസ്കൂളുകളിൽ തസ്തിക സൃഷ്ടിച്ച് ദിവസ വേതന, കരാർ അടിസ്ഥാനത്തിലാവും നിയമനം. റിട്ട് ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നതിന്റെ

ആദ്യ ഘട്ടമെന്ന നിലയ്ക്കാണ് പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്.

കണ്ണൂർ കാരക്കുണ്ട് ഡോൺബോസ്കോ സ്പീച്ച് ആൻഡ് ഹിയറിംഗ് ഹയർ സെക്കൻഡറി സ്കൂളിൽ 2014 - 15 വർഷം അനുവദിച്ച കോമേഴ്സ് ബാച്ചിലേക്ക് പുതിയ 6 തസ്തികകൾ അനുവദിക്കും.

എച്ച് എസ് എസ് റ്റി ജൂനിയർ ഇംഗ്ലീഷ് , മലയാളം ആൻഡ് കോമേഴ്സ് വിഭാഗങ്ങളിലായി മൂന്നു തസ്തികൾ അനുവദിക്കും. എച്ച് എസ് എസ് റ്റി കോമേഴ്സ്, ഇക്കണോമിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിൽ മൂന്ന് തസ്തികകൾ സൃഷ്ടിക്കും. പുതുതായി സൃഷ്ടിക്കുന്ന തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ സ്പെഷ്യൽ ട്രെയിനിംഗ് ഉള്ള അധ്യാപകരെ നിയമിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.

തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിന് 100 രൂപ വാർഷിക പാട്ട നിരക്കിൽ 99 വർഷത്തേക്ക് വ്യവസ്ഥകൾക്ക് വിധേയമായി സ്ഥലം പാട്ടത്തിന് നൽകും. കതിരൂർ പുല്ല്യോട്ട് 7.9 ഏക്കർ ഏക്കർ ഭൂമിയാണ് നൽകുക.

.

.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ENGINEERING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA