
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്നലെയും രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും കാര്യക്ഷമമാക്കി. എല്ലാ വകുപ്പുകളും 24 മണിക്കൂറും ജാഗ്രതാ നിലയിലാണ്. വെള്ളം കയറിയിറങ്ങിയ പ്രദേശങ്ങളിൽ ശുചീകരണവുംഭ പകർച്ചവ്യാധികളടക്കം പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നു.
ആകെ 455 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 30,315 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. 58 വീടുകൾപൂർണ്ണമായും,687 വീടുകൾ ഭാഗികമായും തകർന്നു. പത്തനംതിട്ട ജില്ലയിലാണ് ഏറ്രവുമധികം ക്യാമ്പുകൾ- 153. കോട്ടയത്ത് 147 ഉം ആലപ്പുഴയിൽ 90ഉം. ക്യാമ്പുകൾ .ഇന്നലെ കാലവർഷവുമായി ബന്ധപ്പെട്ട് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതു വരെയുള്ള മരണസംഖ്യ 28.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |