
തിരുവനന്തപുരം: ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ 1 മുതൽ 12 വരെ ക്ലാസുകളിലെ സ്‌കൂളുകൾക്കായി പ്രത്യേക കാമ്പയിൻ ആരംഭിക്കും.11 മുതൽ ജൂലൈ 20 വരെയാണ് കാമ്പയിൻ.തുഫാൻ ലഹരി വിരുദ്ധ പദ്ധതിയുടെ പ്രചരണം കൂടി ലക്ഷ്യമിട്ടു സ്‌കൂളുകളിൽ നിന്നും പത്ത് ലക്ഷം ഗോളുകൾ അടിക്കുന്ന പ്രത്യേക ചലഞ്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനും ഇന്ന് തിരുവനന്തപുരം അമ്പലമുക്കിലുള്ള ഗ്‌ളോബൽ സ്‌പോർട്സ് സിറ്റി ടർഫിൽ വെച്ച് രാവിലെ 10.30ന് സംയുക്തമായി നിർവഹിക്കും. ചലഞ്ച് ട്രാക്ക് ചെയ്യാൻ കൈറ്റ് തയ്യാറാക്കിയ ഡാഷ് ബോർഡിന്റെ ഉദ്ഘാടനവും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |