SignIn
Kerala Kaumudi Online
Saturday, 03 October 2026 7.49 AM IST

കുഴൽ  കിണർ  വണ്ടി  വീടിന്  മുകളിലേയ്ക്ക്  മറിഞ്ഞ് അപകടം, രണ്ട് മരണം

accident
കാസർകോടുണ്ടായ അപകടം

കാസ‌ർകോട്: കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം. കാസർകോട് വെസ്റ്റ് എളേരി വരക്കാട് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മദ്ധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്‌ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ജെയ്‌സൺ എന്നയാളും കുടുംബവും താമസിക്കുന്ന വാടക വീടിന് മുകളിലേക്കാണ് വണ്ടി മറിഞ്ഞ് വീണത്.

വാഹനം ഇറക്കത്തിൽ നിയന്ത്രണം വിട്ട് വീടിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു. ട്രാക്‌ടറിന്റെ ക്രെയിൻ വീടിന്റെ ടെറസിൽ തട്ടി നിന്നതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദേവേന്ദ്രയെയും മനാസറിനെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രദേശത്ത് നേരത്തെയും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു. അപായ സൂചനകളില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും നാട്ടുകാർ ആരോപിച്ചു.

English Summary

Two individuals died in Kasaragod early today when a borewell rig overturned onto a rented house in Varakkad, West Elery. The accident occurred around 2 AM. Devendra, from Madhya Pradesh, and Manasar, from Chhattisgarh, who were in the vehicle, were identified as the deceased. Jaison and his family resided in the house.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KASARAGOD ACCIDENT, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA