
ഗുരുവായൂർ: മേൽപ്പത്തൂർ, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയങ്ങളുടെ വാടക വർദ്ധന പിൻവലിച്ച് ഗുരുവായൂർ ദേവസ്വം. ഇന്നലെ ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം. ജനുവരി ഒന്ന് മുതലുള്ള പരിപാടികൾക്ക് 11,800 രൂപ ഈടാക്കാനായിരുന്നു തീരുമാനം. ഓഡിറ്റോറിയങ്ങളുടെ വാടക പഴയ നിരക്കായ 5,900 രൂപയായി തുടരും. പുതിയ നിരക്കിൽ ബുക്ക് ചെയ്തവർക്ക് അധിക തുക തിരികെ നൽകുമെന്നും ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |