SignIn
Kerala Kaumudi Online
Saturday, 07 November 2026 2.26 AM IST

ശബരിമല നട തുറന്നു; ചിത്തിരആട്ടത്തിരുനാൾ ഇന്ന്

m

ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് ​ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാംപടിയിറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിപ്പിച്ചു.ചിത്തിര ആട്ടത്തിരുനാൾ ദിനമായ ഇന്ന് പുലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും.തന്ത്രിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമം നടത്തും. തുടർന്ന് അയ്യപ്പവിഗ്രഹത്തിൽ നെയ്യഭിഷേകം ആരംഭിക്കും. ഉഷഃപൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂർത്തിയാക്കി ഒന്നിന് നടയടയ്ക്കും.വൈകിട്ട് 4ന് നടതുറന്ന് 6.30ന് ദീപാരാധന.പടിപൂജ,പുഷ്പാഭിഷേകം,അത്താഴപൂജ എന്നിവ നടത്തും.തുടർന്ന് ദേവനെ യോഗ നിദ്ര‌യിലാക്കി രാത്രി 10ന് നടയടയ്ക്കും.മണ്ഡലകാല തീർത്ഥാടനത്തിനായി 16ന് വൈകിട്ട് 5ന് നടതുറക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA