
ദക്ഷിണ ഏഷ്യയിൽ 113ാം സ്ഥാനം
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്ന ആഗോള സംവിധാനമായ ക്യു.എസ് റാങ്കിംഗിൽ കേരള സർവകലാശാലയ്ക്ക് ശ്രദ്ധേയമായ നേട്ടം. ദക്ഷിണ ഏഷ്യയിൽ 113ാം സ്ഥാനത്തും ഏഷ്യയിൽ 460ാം സ്ഥാനത്തുമാണ്. സുസ്ഥിരത വിലയിരുത്തുന്ന റാങ്കിംഗിൽ ആഗോളതലത്തിൽ 1101- 1150 ബാന്റിൽ സ്ഥാനമുറപ്പിച്ചാണ് കേരള സർവകലാശാല ലോകനിലവാരം സാധ്യമാക്കിയത്. പൊതു സർവകലാശാല എന്ന നിലയിൽ ആഗോളതലത്തിൽ ഇത്തരമൊരു നേട്ടം കൈവരിക്കാനായത് സർവകലാശാലയുടെ പഠന, ഗവേഷണ, വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. മുൻവർഷങ്ങളിലായി നേടിയ നാക് എ++, എൻ.ഐ.ആർ.എഫ് തുടങ്ങിയ ദേശീയ അംഗീകാരങ്ങളുടെ തുടർച്ചയായാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |