SignIn
Kerala Kaumudi Online
Saturday, 07 November 2026 2.26 AM IST

മിനികൂപ്പർ അപകടം: ജാമ്യത്തിലിറങ്ങാൻ സുഹൈൽ 16വരെ കാത്തിരിക്കണം

a

 പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: നെടുമ്പാശേരി മിനികൂപ്പർ വാഹനാപകടക്കേസിലെ ഒന്നാംപ്രതി ആലപ്പുഴ ആലിശേരി സ്വദേശി സുഹൈൽ സജീവിന് (19) കാക്കനാട്ടെ ബോസ്റ്റൽ സ്‌കൂളിൽനിന്ന് പുറത്തിറങ്ങാൻ 16വരെ കാത്തിരിക്കണം. കേസിലെ നാലു പ്രതികൾക്കും ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണം തുടരുന്നത് കണക്കിലെടുത്ത് സുഹൈലിനെ 16 ന് ശേഷമേ ജാമ്യത്തിൽ വിടാവൂ എന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു. മറ്റ് പ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യം ഇന്നലെ തന്നെ പ്രാബല്യത്തിലായി.

ഒരുമാസത്തോളമായി തടവിലാണെന്നും പ്രായമടക്കം കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതികൾക്കായി ഹാജരായ സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള വാദിച്ചത്. കാറിടിച്ച് മൂന്നുപേർ മരിച്ചുകിടക്കുന്നത് കണ്ടപ്പോഴും 'എല്ലാം വാപ്പ നോക്കിക്കോളും" എന്നാണ് ഒന്നാം പ്രതി പറഞ്ഞതെന്ന് അപകടത്തിന് ഇരയായവരുടെ കുടുംബത്തിനായി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ പരാമർശം പ്രതിയിൽനിന്ന് ഉണ്ടാകാൻ പാടില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം.

മദ്യലഹരിയിൽ പ്രതികൾ അമിതവേഗത്തിൽ വാഹനമോടിച്ച് ആഘോഷിക്കുകയായിരുന്നുവെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. അസഫലി വാദിച്ചു.അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഒന്നാം പ്രതിയെ രണ്ടാഴ്ച കൂടി കസ്റ്റഡിയിൽ വേണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്നാണ് സുഹൈലിനെ 16 ന് ശേഷം ജാമ്യത്തിൽ വിട്ടാൽ മതിയെന്ന് കോടതി വ്യക്തമാക്കിയത്.

ഒക്ടോബർ 11ന് പുലർച്ചെയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ യാത്രചെയ്തിരുന്ന വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സ്വദേശി ഇയാസ് എന്നിവരാണ് മിനികൂപ്പറിടിച്ച് തത്ക്ഷണം മരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA