SignIn
Kerala Kaumudi Online
Saturday, 07 November 2026 2.26 AM IST

ഐ.എം.എ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

a

വർക്കല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) കേരള ഘടകത്തിന്റെ 69-ാമത് സംസ്ഥാന സമ്മേളനം 'ഇമാകോൺ' വർക്കലയിലെ ഗാർഡീനിയാ കൺവെൻഷൻ സെന്ററിൽ ഇന്നും നാളെയുമായി നടത്തും. ഇന്ന് രാവിലെ 8.30ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം. എൻ. മേനോൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. 9ന് സംസ്ഥാന കൗൺസിൽ യോഗവും വൈകിട്ട് 3ന് ഐ.എം.എ വനിതാ വിഭാഗം വിമയുടെ സംസ്ഥാന സമിതി യോഗവും നടക്കും. നാളെ രാവിലെ 11ന് നടക്കുന്ന പൊതു സമ്മേളനം ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഡോ. ആർ.വി. അശോകൻ, ഡോ.മാർത്താണ്ഡ പിള്ള, ഡോ.ജെ. എ. ജയലാൽ, ഡോ.റോയ് ആർ. ചന്ദ്രൻ, ഡോ. ഷറഫുദീൻ, ഡോ.ഷാജി. എസ് എന്നിവർ പ്രസംഗിക്കും. ചടങ്ങിൽ പുതിയ സംസ്ഥാന പ്രസിഡന്റായി ഡോ. പി. ഗോപികുമാർ ചുമതലയേൽക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഡോ. ശ്യാം. ഡി ഗോപാൽ, സംഘാടക സമിതി സെക്രട്ടറി ഡോ. എം. രാമകൃഷ്ണ ബാബു, ഡോ.ഷാജി.എസ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA