SignIn
Kerala Kaumudi Online
Saturday, 07 November 2026 2.26 AM IST

സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് തുടക്കം

c

കോട്ടയം: 16-ാമത് സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിനു കോട്ടയത്ത് തുടക്കം. വിവിധ സ്‌മൃതി മണ്ഡപങ്ങളിൽ നിന്നെത്തിയ പതാക,​ കൊടിമര,​ കപ്പി,​ കയർ ജാഥകൾ കളക്‌ടറേറ്റ് പരിസരത്ത്‌ സംഗമിച്ച്‌ തിരുനക്കര മൈതാനത്തെത്തി. സംഘാടക സമിതി ചെയർമാൻ ടി.ആർ.രഘുനാഥൻ പതാക ഉയർത്തി. ആദ്യകാല നേതാക്കളെ ചടങ്ങിൽ ആദരിച്ചു.

ഇന്ന് രാവിലെ 10ന്‌ മാമ്മൻമാപ്പിള ഹാളിൽ പ്രതിനിധി സമ്മേളനം ദേശീയ വൈസ്‌ പ്രസിഡന്റ്‌ തപൻ സെൻ ഉദ്‌ഘാടനം ചെയ്യും. 1149 യൂണിയനുകളെ പ്രതിനിധീകരിച്ച്‌ 625 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ്‌ ടി.പി.രാമകൃഷ്‌ണൻ പതാക ഉയർത്തും. ആർ.ചന്ദ്രശേഖരൻ (ഐ.എൻ.ടി.യു.സി), കെ.പി.രാജേന്ദ്രൻ (എ.ഐ.ടി.യു.സി) എന്നിവർ സംസാരിക്കും. അഖിലേന്ത്യാ പ്രസിഡന്റ്‌ സുദീപ്‌ ദത്ത, ദേശീയ സെക്രട്ടറി എ.ആർ.സിന്ധു, തമിഴ്‌നാട്‌ സംസ്ഥാന ജനറൽ സെക്രട്ടറി എസ്‌.കണ്ണൻ എന്നിവർ പങ്കെടുക്കും. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിക്കും. നാളെയും ഒൻപതിനും പ്രതിനിധി സമ്മേളനം തുടരും. ഒൻപതിന് വൈകിട്ട്‌ 4ന്‌ നടക്കുന്ന റാലിയിൽ ഒരുലക്ഷം തൊഴിലാളികൾ അണിനിരക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗറിൽ സ്ഥാപിക്കാനുള്ള ദീപശിഖ വഹിച്ചുള്ള ജാഥ ഇന്ന് രാവിലെ 7.30ന്‌ നീണ്ടൂർ രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എൻ.വാസവൻ ഉദ്‌ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CITU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA