SignIn
Kerala Kaumudi Online
Saturday, 07 November 2026 1.12 AM IST

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് സ്വാമി ഋതംഭരാനന്ദ പ്രസിഡന്റ്, സ്വാമി വിശുദ്ധാനന്ദ ജന. സെക്രട്ടറി

READ ENGLISH VERSION
s

ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റായി സ്വാമി ഋതംഭരാനന്ദ, ജനറൽ സെക്രട്ടറിയായി സ്വാമി വിശുദ്ധാനന്ദ, ട്രഷററായി സ്വാമി ശാരദാനന്ദ എന്നിവരെ തിരഞ്ഞെടുത്തു. മൂവരും ഇന്നലെ ചുമതലയേറ്റു. രാവിലെ 11 ബോർഡ് അംഗങ്ങൾ യോഗം ചേർന്നാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ശിവഗിരി മഠത്തിലെ ബോർഡ് റൂമിൽ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ രാവിലെ യോഗം ചേർന്ന ശേഷം പുതിയ അംഗങ്ങൾ മഹാസമാധിയിലെത്തി സത്യ പ്രതിജ്ഞ ചെയ്തു. സ്വാമി സച്ചിദാനന്ദ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് സ്പെഷ്യൽ ബോർഡ് യോഗം ചേർന്നാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വാമി ഋതംഭരാനന്ദയുടെ പേര് സ്വാമി ശാരദാനന്ദ നിർദ്ദേശിച്ചു. സ്വാമി അംബികാനന്ദ പിന്താങ്ങി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സ്വാമി വിശുദ്ധാനന്ദയുടെ പേര് നിർദ്ദേശിച്ചത് സ്വാമി അംബികാനന്ദയാണ്. സ്വാമി സാന്ദ്രാനന്ദ പിന്തുണച്ചു. സ്വാമി ശാരദാനന്ദയുടെ പേര് ട്രഷറർ സ്ഥാനത്തേക്ക് സ്വാമി വിശുദ്ധാനന്ദയാണ് നിർദ്ദേശിച്ചത്. സ്വാമി ഗുരുപ്രകാശം പിന്തുണച്ചു.

തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷം പുതിയ ഭാരവാഹികൾ മഹാസമാധിയിലെത്തി സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. ചുമതലയൊഴിഞ്ഞ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പുതിയ ജനറൽ സെക്രട്ടറിക്ക് താക്കോൽ കൈമാറി.

മൂവരും പരിചയസമ്പന്നർ

സ്വാമി ഋതംഭരാനന്ദ 2006 മുതൽ 2016 വരെയും 2021 മുതൽ 2022 വരെയും ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറിയായിട്ടുണ്ട്. 2019ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച സ്വാമി വിശുദ്ധാനന്ദ 1984ൽ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായിരുന്നു. 2016ൽ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 2016 മുതൽ ട്രഷറർ ട്രഷറർ പദവി വഹിക്കുന്ന സ്വാമി ശാരദാനന്ദയ്ക്ക് അതേ പദവിയിൽ ഇത് മൂന്നാം ഊഴമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA