SignIn
Kerala Kaumudi Online
Saturday, 07 November 2026 2.26 AM IST

16ബോർഡുകളിൽ വമ്പൻ തട്ടിപ്പുകൾ കൈയിട്ടു വാരി ക്ഷേമനിധിയിലും

READ ENGLISH VERSION
manoj

തിരുവനന്തപുരം: പതിനാറ് ക്ഷേമനിധിബോർഡുകളുടെ 78ഓഫീസുകളിൽ നടത്തിയ 'ഓപ്പറേഷൻ വെൽഫയർ ഫണ്ട്" വിജിലൻസ് മിന്നൽപരിശോധനയിൽ

കണ്ടെത്തിയത് വൻക്രമക്കേടുകൾ. പല ബോർഡുകളിലും മരിച്ചഅംഗങ്ങളുടെ പേരിൽ പെൻഷൻ അനുവദിച്ചിട്ടുണ്ട്. ഈ തുക തിരിച്ചുപിടിക്കാനും നടപടിയില്ല. അംഗങ്ങൾക്ക് ധനസഹായം നൽകിയെന്ന് ചിലയിടത്ത് രേഖയുണ്ടെങ്കിലും ഗുണഭോക്താക്കൾക്ക് പണം ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥർ തട്ടിയെടുത്തെന്നാണ് അനുമാനം. ചില ബോർഡുകളിൽ അംശദായം കൃത്യമായി ബാങ്കിൽ അടയ്ക്കുന്നില്ല. രേഖകളിലുള്ള ബാലൻസ് അക്കൗണ്ടിലില്ല.

മിക്കയിടത്തും രസീത്, ക്യാഷ്ബുക്കുകളില്ല. താത്കാലിക ജീവനക്കാരെ മാനദണ്ഡങ്ങൾ പാലിക്കാതെ നിയമിച്ചു. വായ്പയടക്കം ബാദ്ധ്യതകളുള്ളവർക്കും ചട്ടവിരുദ്ധമായിപെൻഷൻ അനുവദിച്ചു. തൊഴിലുടമയുടെ വിഹിതം പിരിച്ചെടുക്കുന്നില്ല.

പെൻഷൻകൈപ്പറ്റിയതിന് രേഖയില്ല

കൊല്ലത്തെ കശുഅണ്ടി തൊഴിലാളി ക്ഷേമനിധിബോർഡിൽ ജൂണിൽ206, സെപ്തംബറിൽ154 അംഗങ്ങൾക്ക് പെൻഷൻ നൽകിയതിന് രസീതില്ല.

പത്തനംതിട്ടയിൽ ബോർഡിലെ ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായി 4.46ലക്ഷം രൂപയുടെ യു.പി.ഐ ഇടപാടുകൾ.

ആലപ്പുഴയിലെ കള്ളുചെത്തുതൊഴിലാളിക്ഷേമനിധി ബോർഡിൽ കൊവിഡ് ധനസഹായം അനർഹർ കൈപ്പറ്റി,തിരികെപിടിച്ചതുമില്ല.

ഇടുക്കിയിൽ കേരളകെട്ടിടനിർമ്മാണതൊഴിലാളി ക്ഷേമനിധിയിൽ മരണശേഷവും പെൻഷൻനൽകി.

ഇടുക്കിയിലെ മോട്ടോർട്രാൻസ്‌പോർട്ട് തൊഴിലാളിക്ഷേമനിധിയിലെ 2 ഉദ്യോഗസ്ഥരുടേതായി സംശയാസ്പദമായ 1,20,000രൂപയുടെ യു.പി.ഐ ഇടപാട്.

എറണാകുളത്ത് കെട്ടിടനിർമ്മാണതൊഴിലാളി ക്ഷേമനിധിയിൽ മരിച്ചവരുടെ പേരിലും പെൻഷൻ. തിരിച്ചുപിടിക്കാത്തത് വൻനഷ്ടം.

20ഗുണഭോക്താക്കളിൽ 6പേർക്ക് ആനുകൂല്യം ലഭിച്ചിട്ടില്ല.

തൃശൂരിലെ ജുവലറിതൊഴിലാളിക്ഷേമനിധിയിലും ഗുണഭോക്താക്കൾ മരിച്ചശേഷവും പെൻഷൻ.

പാലക്കാട്ടെ മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളി ക്ഷേമനിധിയിൽ താത്കാലികജീവനക്കാർ ജോലിചെയ്യുന്നത് കോഴിക്കോട്ട്. ശമ്പളവുംഹാജരും പാലക്കാട്ട്.

മലപ്പുറത്തെ കെട്ടിടനിർമ്മാണതൊഴിലാളി ക്ഷേമനിധിയിൽ വായ്പാബാദ്ധ്യത നിലനിൽക്കെ ചട്ടവിരുദ്ധപെൻഷൻ.

മലപ്പുറത്തെ ചുമട്ടുതൊഴിലാളിക്ഷേമനിധിയിൽ തൊഴിലുടമകളുടെ വിഹിതമായ

6,76,000രൂപ പിരിച്ചെടുത്തില്ല.

കോഴിക്കോട്ട് ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ

എസ്​റ്റാബ്ലിഷ്‌മെന്റ്സ് തൊഴിലാളിക്ഷേമനിധിയിൽ മരിച്ചവർക്കും പെൻഷൻ.

വയനാട്ടിൽ കെട്ടിടനിർമ്മാണതൊഴിലാളി ക്ഷേമനിധിയിൽ തൊഴിലുടമാവിഹിതമായ 1.50ലക്ഷം കുടിശിക പിരിച്ചെടുക്കുന്നില്ല.

കണ്ണൂരിൽ കൈത്തറി തൊഴിലാളിക്ഷേമനിധി റീജിയണൽ ഓഫീസിൽ അംഗങ്ങളുടെ മക്കൾക്ക് സ്വർണ്ണപതക്കം നൽകിയതിന്റെ രേഖയില്ല.

കാസർകോട്ട് ചുമട്ടുതൊഴിലാളിക്ഷേമനിധിയിൽ ഉത്തരവില്ലാതെ പെൻഷൻ.

''തൊഴിലാളികളുടെ സാമൂഹ്യസുരക്ഷയും സാമ്പത്തികഭദ്രതയും ഉറപ്പാക്കേണ്ട ബോർഡുകളിലെ ഉദ്യോഗസ്ഥരുടെ ക്രമക്കേടുകൾ അതീവഗൗരവമായി കണ്ട് നടപടിയെടുക്കും""

-മനോജ് എബ്രഹാം, വിജിലൻസ് മേധാവി

(അഴിമതികൾ അറിയിക്കാൻ)

1064

8592900900

9447789100

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA