
കോട്ടയം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മന്ത്രി റോജി എം. ജോണിനെതിരെ പ്ളക്കാർഡുകളുയർത്തി പ്രതിഷേധവുമായി എസ്.എഫ്.ഐ പ്രവർത്തകർ. കാലടി സർവകലാശാലയിലെ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. ബിരുദദാന ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് എട്ടോളം പ്രവർത്തകർ സദസിന്റെ പിൻഭാഗത്തെ കസേരകൾക്ക് മുകളിൽ എഴുന്നേറ്റ് നിന്ന് പ്ളക്കാർഡുകൾ ഉയർത്തിയത്. പൊലീസെത്തിയതോടെ പ്രതിഷേധക്കാരെ ഒന്നും ചെയ്യരുതെന്നും അവർക്ക് അതിനുള്ള അവകാശമുണ്ടെന്നും മന്ത്രി അറിയിച്ചു. ക്യാമ്പസിനകത്തും പ്രതിഷേധ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |