SignIn
Kerala Kaumudi Online
Friday, 09 October 2026 2.03 AM IST

ദേശീയപാത 66 വികസനം; കാലതാമസം പരിഹരിക്കും: കേന്ദ്രമന്ത്രി

1

തിരുവനന്തപുരം : ദേശീയപാത 66 വികസനത്തിലെ കാലതാമസം പരിഹരിച്ച് നിർമ്മാണം വേഗത്തിലാക്കാൻ അടിയന്തരനടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പു നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ്. ദേശീയപാതാ വികസനം ഉൾപ്പെടെയുള്ള പദ്ധതികൾ സംബന്ധിച്ച് കേന്ദ്രമന്ത്രിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. വെസ്റ്റേൺ എറണാകുളം ബൈപാസ്, കോതമംഗലം–മൂവാറ്റുപുഴ ബൈപാസുകൾ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കണക്ടിവിറ്റി ഉൾപ്പെടെ റോപ്പ് വേ പദ്ധതികളും വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. എൻ.എച്ച് 966 കോഴിക്കോട്–പാലക്കാട് പദ്ധതിയുടെ തുടർഅംഗീകാരം മൂന്ന് മാസത്തിനകം നൽകും. പദ്ധതിക്കാവശ്യമായ സ്ഥലമേറ്റെടുപ്പ് 80 ശതമാനം പൂർത്തിയായി. തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ അനുമതി ലഭ്യമാക്കും. ശബരിമല റോപ്പ് വേ പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കി രണ്ട് വർഷത്തിനകം പൂർത്തിയാക്കാനും നടപടിയെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA