SignIn
Kerala Kaumudi Online
Friday, 09 October 2026 2.27 AM IST

സർവകലാശാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാൻ യൂണി. ഫിനാൻസ് കമ്മിഷൻ

aa

തിരുവനന്തപുരം: സർവകലാശാലകളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പഠിച്ച് അവയുടെ സുസ്ഥിരത ഉറപ്പാക്കാനും നടപടി നിർദ്ദേശിക്കാനുമായി 'യൂണിവേഴ്സിറ്റി ഫിനാൻസ് കമ്മിഷൻ' രൂപീകരിച്ചു. ധനകാര്യ കമ്മിഷൻ മുൻ ചെയർമാനും കേരള സർവകലാശാല ഇക്കണോമിക്സ് വകുപ്പ് മുൻ മേധാവിയുമായ പ്രൊഫ.ബി.എ.പ്രകാശ് കമ്മിഷൻ അദ്ധ്യക്ഷനാകും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണിത്. കാലിക്കറ്റ് സർവകലാശാല ഇക്കണോമിക്സ് വകുപ്പ് മുൻ മേധാവി പ്രൊഫ.കെ.പി.മണി, ധനകാര്യ വിഭവ വകുപ്പ് മുൻ സ്‌പെഷ്യൽ സെക്രട്ടറിയുമായ ഡോ.ബേബി കുര്യൻ എന്നിവരാണ് മറ്റംംഗങ്ങൾ. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുമായ സമീർ കിഷൻ മെമ്പർ സെക്രട്ടറിയാവും. വിദ്യാർത്ഥി പ്രവേശനം കുറവുള്ള പ്രത്യേക സർവകലാശാലകൾ ആസൂത്രണമില്ലാതെ ആരംഭിക്കുന്നതും തുടരുന്നതും മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി തടയാനും നിർദ്ദേശം സമർപ്പിക്കാനും കമ്മിഷൻ മുൻകൈയെടുക്കും. ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ ആറ് മാസത്തിനകം കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കണം.

 കമ്മിഷൻ മറ്റുചുമതലകൾ

സർവകലാശാലകളിലെ സാമ്പത്തിക നിക്ഷേപം കണ്ടെത്തുക
പി.പി.പി മാതൃകയിലുള്ള ധനസഹായ സാദ്ധ്യത പരിശോധിക്കുക
ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉയർത്തി വിദ്യാർത്ഥികളുടെ വിദേശങ്ങളിലേക്കുള്ള കുടിയേറ്റമുൾപ്പെടെ തടയാനുള്ള നടപടികൾക്ക് ശുപാർശ ചെയ്യുക

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA