SignIn
Kerala Kaumudi Online
Friday, 09 October 2026 2.52 AM IST

ഐ.എസ്.ആർ.ഒ സ്വകാര്യവത്കരണം പ്രധാനമന്ത്രിക്ക് കത്തെഴുതി എന്ന് ജി.മാധവൻനായർ

a

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ സാങ്കേതിക വിദ്യയും റോക്കറ്റ് നിർമ്മാണവും പരിധിവിട്ട് സ്വകാര്യവത്കരിക്കുന്നതിൽ ആശങ്കയുണ്ടെന്ന് മുൻ ചെയർമാൻ ജി.മാധവൻനായർ. ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും ഐ.എസ്.ആർ.ഒ ചെയർമാനും കത്തെഴുതിയെന്നും വ്യക്തമാക്കി. ഐ.എസ്.ആർ.ഒ പെൻഷണേഴ്സ് അസോസിയേഷൻ സമ്മേളനത്തിന്റെ ഭാഗമായി അയ്യങ്കാളി ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിർണായക സാങ്കേതിക വിദ്യ സ്വകാര്യമേഖലയ്ക്ക് കൈമാറുമ്പോൾ അവർക്ക് ലഭിക്കുന്ന വിദേശ ഫണ്ടിംഗിന്റെ കാര്യത്തിൽ ജാഗ്രതയുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.എസ്.എൽ.വിയുടെ തുടർപരാജയങ്ങൾക്ക് പിന്നാലെ ഐ.എസ്.ആർ.ഒയുടെ പ്രവർത്തന സ്വാതന്ത്ര്യത്തിൽ കൈകടത്തലുണ്ടായെന്ന് മുൻ വി.എസ്.എസ്.സി ഡയറക്ടർ എം.സി.ദത്തൻ പറഞ്ഞു. വിക്ഷേപണങ്ങൾ ഉന്നത ഇടപെടൽ കാരണം നിറുത്തിവയ്പിച്ചു. വിക്ഷേപണങ്ങൾ അനുമതിയില്ലാതെ നടത്തരുതെന്ന നിർദ്ദേശമുണ്ടായി. ഇത് ഇസ്രൊ ജീവനക്കാരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. സംവിധാനത്തിനകത്ത് വലിയ സങ്കടവും അതൃപ്തിയും ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പരിധിവിട്ടുള്ള സ്വകാര്യവത്കരണം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുതിർന്ന ശാസ്ത്രജ്ഞനും കെൽട്രോൺ മുൻ ചെയർമാനുമായിരുന്ന എൻ.നാരായണ മൂർത്തി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA