
കൊച്ചി: മാസപ്പടിക്കേസിലെ ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അഡ്വ. കെ.എം. ഷാജഹാന്റെ ഹർജി ജസ്റ്റിസ് എ. ബദറുദ്ദീനാണ് പരിഗണിക്കുന്നത്.
സി.എം.ആർ.എൽ-എക്സാലോജിക് സൊല്യൂഷൻസ് പണമിടപാടിൽ ഇ.ഡി.നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ് പിണറായി വിജയൻ, മകൾ ടി. വീണ, വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. എന്നാൽ ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തിനാണ് ഡി.ജി.പി ഉത്തരവിട്ടത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാവശ്യമായ തെളിവില്ലെന്നും അതിനാലാണ് പ്രാഥമികാന്വേഷണം എന്നുമായിരുന്നു സർക്കാർ വാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |