SignIn
Kerala Kaumudi Online
Sunday, 27 September 2026 7.42 AM IST

കാണാതായിട്ട് മണിക്കൂറുകൾ പിന്നിട്ടു,​ ആറുവയസുകാരിക്കായി തെരച്ചിൽ തുടരുന്നു,​ നിർണായക വിവരങ്ങൾ പൊലീസിന്

f

കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിക്കായി പൊലീസ് അന്വേഷണം ഊർജിതം.ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറ റെജിയെയാണ് നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ കർശന വാഹന പരിശോധന തുടരുകയാണ്. കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോൺനമ്പരിന്റെ ഉടമയെയും കാറിന്റെ ഉടമയെയും കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഇതിനിടെ ഫോൺ കാൾ വന്നത് പാരിപ്പള്ളിയിൽ നിന്നാണെന്നും വിവരമുണ്ട്. തട്ടിക്കൊണ്ടു പോയ സംഘം കേരളം വിട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

വൈകിട്ട് 4.30ഓടെയാണ് സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ കാറിലെത്തിയ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നാലെ കുട്ടിയുടെ അമ്മയ്ക്ക് ഫോണ്‍കോള്‍ വന്നിരുന്നു. കുട്ടിയുടെ കൈയിൽ നിന്നാണ് അമ്മയുടെ ഫോൺ നമ്പർ ലഭിച്ചതെന്നാണ് വിളിച്ച സ്ത്രീ പറഞ്ഞതെന്ന് ബന്ധുക്കൾ അറിയിച്ചു. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന മൂത്ത സഹോദരൻ ജോനാഥനെയും സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു. കുറച്ചു നേരം റോഡിൽ വലച്ചിഴച്ച ശേഷം ജോനാഥനെ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. വൈകിട്ട് നാലരയോടെ കാറ്റാടിമുക്കിൽ വച്ച് കാറിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് ജോനാഥൻ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 6YEAR OLD, GIRL KIDNAPPED, KOLLAM GIRL KIDNAPPED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA